രാജ്യത്ത് അക്രമം വർധിച്ചു വരുന്നതിന് കാരണം രാജ്യം ഭരിക്കുന്നവർ; ജനങ്ങള്‍ നിയമം കൈയ്യിലെടുക്കുന്നത്  രാജ്യം ഭരിക്കുന്നയാള്‍ അക്രമത്തില്‍ വിശ്വസിക്കുന്നത് കൊണ്ട്: രാഹുല്‍ ഗാന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാജ്യത്ത് അക്രമം വർധിച്ചു വരുന്നതിന് കാരണം രാജ്യം ഭരിക്കുന്നവർ; ജനങ്ങള്‍ നിയമം കൈയ്യിലെടുക്കുന്നത്  രാജ്യം ഭരിക്കുന്നയാള്‍ അക്രമത്തില്‍ വിശ്വസിക്കുന്നത് കൊണ്ട്: രാഹുല്‍ ഗാന്ധി

കോഴിക്കോട്ട് :  ജനങ്ങള്‍ നിയമം കൈയ്യിലെടുക്കുന്നതിന് കാരണം രാജ്യം ഭരിക്കുന്നയാള്‍ അക്രമത്തില്‍ വിശ്വസിക്കുന്നത് കൊണ്ടെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി കോഴിക്കോട്ട്  പറഞ്ഞു. ദളിതർക്കെതിരായ അക്രമം ദിനം പ്രതിയുള്ള വാർത്തയാകുന്നു. രാജ്യം ഭരിക്കുന്നയാളാണ് ജനങ്ങൾ നിയമം കയ്യിയിലെടുക്കാൻ കാരണം, അക്രമത്തിൽ വിശ്വസിക്കുന്നയാളാണ് രാജ്യം ഭരിക്കുന്നതെന്നാണ് അതിനു കാരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുലിന്റെ പ്രസ്താവന ശരിവെക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും. ഉന്നാവില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 90ലധികം പീഡനകേസുകളും 185 ലൈംഗിക അതിക്രമകേസുകളുമാണ്. മാഖി ഗ്രാമത്തില്‍ മൂന്ന് വയസുകാരിയും ബുലന്ദ് ശഹറില്‍ 14 വയസ്കാരിയും പീഡനത്തിന് ഇരയായാതാണ് ഈ നിരയിലെ അവസാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങള്‍. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലും അഞ്ച് വയസുള്ള പെണ്‍കുട്ടി പീഠനത്തിനിരയായി.