പാചകവാതക വില വര്‍ധനവിനെതിരെ സമരം ചെയ്യുന്ന സ്മൃതി ഇറാനി; പഴയ ചിത്രം ട്വീറ്റ്​ ചെയ്​ത്​ രാഹുല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാചകവാതക വില വര്‍ധനവിനെതിരെ സമരം ചെയ്യുന്ന സ്മൃതി ഇറാനി; പഴയ ചിത്രം ട്വീറ്റ്​ ചെയ്​ത്​ രാഹുല്‍

ന്യൂഡല്‍ഹി: പാചകവാതക വില വര്‍ധനവില്‍ സ്​മൃതി ഇറാനിയുടെ പഴയ പ്രതിഷേധ ചിത്രം ട്വീറ്റ്​ ചെയ്​ത്​ രാഹുലി​​െന്‍റ പരിഹാസം. യു.പി.എ ഭരണകാലത്ത്​ പാചകവാതക വില വര്‍ധനവിനെതിരെ ബി.ജെ.പി നടത്തിയ സമരത്ത​​െന്‍റ ചിത്രങ്ങളാണ്​ രാഹുല്‍ പോസ്​റ്റ്​ചെയ്​തിരിക്കുന്നത്​.

പാചകവാതകത്തിന്​ 150 രൂപ വര്‍ധിക്കുമെന്ന്​ മുന്‍കൂട്ടി കണ്ട്​ ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രതിഷേധത്തെ അംഗീകരിക്കുന്നുവെന്ന് സ്​മൃതി ഇറാനിയുടെ പഴയ ചിത്രങ്ങള്‍ പങ്കുവെച്ച്‌​​ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

അക്കാലത്ത് ആഗോള വിപണിയില്‍ നിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് പാചകവാതക വിലയില്‍ 144.5 രൂപ വര്‍ധപ്പിച്ചിരുന്നു. പാചകവാതകത്തിന്റെ വില വര്‍ധനവിനെതിരെ ജ്യോതിശാസ്ത്രത്തെ വെല്ലുന്ന തരത്തില്‍ പ്രതിഷേധിക്കുന്ന ഈ ബി.ജെ.പി അംഗങ്ങളോട് താൻ യോജിക്കുന്നുവെന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിൽ ‘#RollBackHike’ എന്ന ഹാഷ്‌ടാഗുമുണ്ട്. പാചകവാതക വില 144 രൂപ ഉയർത്തി മോദി സർക്കാർ സാധാരണക്കാരുടെ ബജറ്റ് അട്ടിമറിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
 


LATEST NEWS