വന്ദേഭാരത് എക്സ്പ്രസിന്റെ  ദൃശ്യങ്ങള്‍  മന്ത്രി പുറത്ത് വിട്ട വീഡിയോയില്‍ കൃത്രിമം നടത്തിയതെന്ന് കോണ്‍ഗ്രസ് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വന്ദേഭാരത് എക്സ്പ്രസിന്റെ  ദൃശ്യങ്ങള്‍  മന്ത്രി പുറത്ത് വിട്ട വീഡിയോയില്‍ കൃത്രിമം നടത്തിയതെന്ന് കോണ്‍ഗ്രസ് 

ന്യൂഡല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നിര്‍മിച്ച ഇന്ത്യയിലെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിന്‍ എന്ന തലക്കെട്ടോടെയാണ് വന്ദേഭാരത് എക്സ്പ്രസിന്റെ വീഡിയോ റെയില്‍വേ മന്ത്രി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തത്. രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം നടത്തിയതായി ആരോപണം. റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്ത വീഡിയോയിലാണ് കൃത്രിമം നടന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നത്.വീഡിയോയില്‍ ട്രെയിനിന്റെ വേഗത കൂടുതലാണെന്ന് കാണിക്കാന്‍വീഡിയോ ഫ്രെയിമിന്റെ വേഗത വര്‍ധിപ്പിച്ചതാണെന്നും ഇത് കൃത്യമായി മനസിലാക്കാമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

 റെയില്‍വേ മന്ത്രി ട്വീറ്റ് ചെയ്ത 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ട്രെയിനിന്റെ വേഗത കൂടുതലാണെന്ന് കാണിക്കാന്‍ വീഡിയോ ഫ്രെയിമിന്റെ വേഗത വര്‍ധിപ്പിച്ചതാണെന്നും ഇത് കൃത്യമായി മനസിലാക്കാമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നിര്‍മിച്ച ഇന്ത്യയിലെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിന്‍ എന്ന തലക്കെട്ടോടെയാണ് വന്ദേഭാരത് എക്സ്പ്രസിന്റെ വീഡിയോ റെയില്‍വേ മന്ത്രി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തത്.

ഇതൊരു പക്ഷിയാണെന്നും വിമാനമാണെന്നുമാണ് മന്ത്രി ട്രെയിനിനെ വിശേഷിപ്പിച്ചത്. എന്നാല്‍ മന്ത്രിയുടെ ട്വീറ്റ് പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം വീഡിയോയില്‍ കൃത്രിമം നടത്തിയതായി ആരോപിച്ച് കോണ്‍ഗ്രസ് വക്താക്കളും അനുഭാവികളും രംഗത്തെത്തി..റെയില്‍വേ മന്ത്രി കള്ളംപറയുകയാണെന്നും ബി.ജെ.പിക്ക് എത്രത്തോളം തരംതാഴുന്നുവെന്നതിന്റെ തെളിവാണ് ഈ വീഡിയോയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി ട്വീറ്റിലൂടെ വ്യക്തമാക്കി.

 ഫ്രയിമിന്റെ വേഗത കൂട്ടിയത് വ്യക്തമാണെന്നും ഇതിലൂടെ മോദി സര്‍ക്കാരിന്റെ ഗിമ്മിക്കുകള്‍ ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടെന്നുമായിരുന്നു ചിലരുടെ ട്വീറ്റ്. വന്ദേഭാരത് അല്ല ശതാബ്ദി എക്സ്പ്രസ് പോലും ഈ ഫ്രെയിം സ്പീഡില്‍ വീഡിയോയാക്കിയാല്‍ ഇതിലും വേഗത്തില്‍ സഞ്ചരിക്കുമെന്നും ചിലര്‍ പറഞ്ഞുഫെബ്രുവരി 15-ന് വാരണാസി-ഡല്‍ഹി റൂട്ടില്‍ വന്ദേഭാരത് എക്സ്പ്രസ് ഔദ്യോഗികമായി സര്‍വ്വീസ് ആരംഭിക്കാനിരിക്കെയാണ് റെയില്‍വേ മന്ത്രി ട്രെയിനിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ട്രെയിനിന് മണിക്കൂറില്‍ 180 കിലോമീറ്ററാണ് വേഗം. 

മെട്രോ ട്രെയിനിന്റെ മാതൃകയില്‍ എന്‍ജിന്‍ ഇല്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. നേരത്തെ ട്രെയിന്‍ 18 എന്നപേരില്‍ നിര്‍മാണം പൂര്‍ത്തിയാക്കി പരീക്ഷണയോട്ടം നടത്തിയ ട്രെയിനിന് പിന്നീട് വന്ദേഭാരത് എക്സ്പ്രസ് എന്ന് പേരുനല്‍കുകയായിരുന്നു.


LATEST NEWS