ഇനിമുതല്‍ എം-ആധാര്‍  തിരിച്ചറിയല്‍ രേഖയായി  ഉപയോഗിക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇനിമുതല്‍ എം-ആധാര്‍  തിരിച്ചറിയല്‍ രേഖയായി   ഉപയോഗിക്കാം

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിന്റെ ഡിജിറ്റല്‍ പതിപ്പായ എം-ആധാര്‍ ഇനിമുതല്‍ റെയില്‍വെ യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ മൊബൈല്‍ ആപ്പാണ്  എം-ആധാര്‍.ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ മാത്രമെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകൂ.

റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖ കാണിക്കാന്‍ ആപ്പ് തുറന്ന് പാസ് വേഡ് നല്‍കിയാല്‍ മൊബൈലില്‍ ആധാര്‍ കാര്‍ഡ് കാണാനാകും.


LATEST NEWS