ഏഴാമത് പെണ്‍കുഞ്ഞ് : കുഞ്ഞിനെ ജീവനോടെ കല്ലിട്ട് മൂടിയ ദമ്പതികള്‍ അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഏഴാമത് പെണ്‍കുഞ്ഞ് : കുഞ്ഞിനെ ജീവനോടെ കല്ലിട്ട് മൂടിയ ദമ്പതികള്‍ അറസ്റ്റില്‍

ജയ്പുര്‍: ഏഴാമതായി പിറന്നത് പെണ്‍കുഞ്ഞ് ആയതിനെ തുടര്‍ന്ന് ദമ്പതിമാര്‍ കുഞ്ഞിനെ ജീവനോടെ കല്ലിട്ട് മൂടി. ആശുപത്രിയില്‍ ജീവന് വേണ്ടി പോരാചിയ പെണ്‍കുഞ്ഞ് ഒടുവില്‍ മരണത്തിന് കീഴടങ്ങി.രാജസ്ഥാനിലെ ജലരപട്ടണില്‍ ലോക ബാലികാദിനത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്.

അഞ്ച് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്ള ദമ്പതികള്‍ ഏഴാമത്തെ പ്രസവത്തില്‍ പ്രതീക്ഷിച്ചത് ആണ്‍കുഞ്ഞിനെ ആയിരുന്നു. എന്നാല്‍ കുഞ്ഞ് പെണ്ണായതിനാല്‍ അതിനെ ഉപേക്ഷിക്കാന്‍ ഇവര്‍ തീരുമാനമെടുത്തു. തുടര്‍ന്നാണ് ആളൊഴിഞ്ഞ സ്ഥലത്ത് പോയി പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് കല്ലിട്ട് മൂടിയത്. 40കാരനായ വീരംലാലിനും 35കാരിയായ സോറാം ഭായിക്കും നിലവില്‍ ഒരു പെണ്‍കുട്ടിയുണ്ട്. പക്ഷെ ഒരു ആണ്‍കുട്ടി കൂടി വേണമെന്ന ആഗ്രഹത്തിലായിരുന്നു ഇരുവരും. ഇതിനാലാണ് ഇവര്‍ കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ചത്. കുഞ്ഞിന്റെ മരണത്തിനിടയാക്കിയതിന് ഇരുവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

സര്‍ക്കാര്‍ ആശുപത്രിയില്‍ ഒക്ടോബര്‍ 5നാണ് സോറാം ഭായി പെണ്‍കുഞ്ഞിന് ജന്‍മം നല്‍കുന്നത്. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ട സോറാഭായിയും ഭര്‍ത്താവും ജലരപട്ടണിലെ ഫുഡ് കോര്‍പ്പറേഷന്‍ ഹൗസിന് സമീപം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. ഉപേക്ഷിച്ച കുഞ്ഞിന്റെ മുകളില്‍ കല്ലിട്ടു മൂടുന്നത് ശ്രദ്ധയില്‍ പെട്ട പ്രദേശ വാസിയായ കുട്ടി വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. കുട്ടിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ചികിത്സയ്ക്ക് വിധേയയാക്കിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍ഭ്രൂണഹത്യ ഏറ്റവും അധികം നടക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജസ്ഥാന്‍.


LATEST NEWS