പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാന്‍ നിയമസഭ പ്രമേയം പാസാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാന്‍ നിയമസഭ പ്രമേയം പാസാക്കി

ജയ്‌പൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാന്‍ നിയമസഭ പ്രമേയം പാസാക്കി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സിഎഎക്കെതിരെ പ്രമേയം പാസാക്കുമെന്ന് കഴിഞ്ഞദിവസം ഉന്നത നേതാക്കള്‍ സൂചിപ്പിച്ചതിന് പിന്നാലെയാണ് രാജസ്ഥാന്‍ നിയമസഭ പ്രമേയം പാസാക്കിയത്. കടുത്ത പ്രതിഷേധത്തിനിടെയാണ് പ്രമേയം പാസാക്കിയത്.

നിയമത്തിലെ ഭരണഘടനാ ലംഘനം പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപി അംഗങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് രാജസ്ഥാന്‍ നിയമസഭ പ്രമേയം പാസാക്കിയത്. ബിജെപി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ സഭ ബഹളത്തില്‍ മുങ്ങിയിരുന്നു. സ്പീക്കറുടെ ഡയസിലേക്ക് കയറാനും ചില അംഗങ്ങള്‍ ശ്രമിച്ചു. സിഎഎയെ അനുകൂലിച്ച്‌ അവര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

നേരത്തെ സമാനമായ പ്രമേയം കേരളവും പഞ്ചാബും പാസാക്കിയിരുന്നു.