ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി രാജേന്ദ്ര മേനോന്‍ ചുമതലയേറ്റു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി രാജേന്ദ്ര മേനോന്‍ ചുമതലയേറ്റു

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി മലയാളിയായ രാജേന്ദ്ര മേനോന്‍ ചുമതലയേറ്റു. ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം അനുവദിച്ച കമ്മിഷന്‍ ചെയര്‍മാന്‍ ആയിരുന്നതുള്‍പ്പെടെ ചരിത്രത്തില്‍ ഇടംനേടിയ വ്യക്തിത്വമാണ് രാജേന്ദ്ര മേനോന്‍റെത് .


വ്യാഴാഴ്ച ഡല്‍ഹിയിലെ രാജ് നിവാസില്‍ നടന്ന ചടങ്ങില്‍ ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജാല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഡല്‍ഹി മുഖമന്ത്രി അരവിന്ദ് കേജരിവാള്‍ ഉള്‍പ്പെടെ മറ്റ് മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ആയിരുന്നപ്പോഴാണ് ഭോപ്പാല്‍ വാതക ദുരന്തത്തിന്‍റെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കമ്മിഷന്റെ ചെയര്‍മാനായി മേനോന്‍ നിയമിതനായത്. 2010 മുതല്‍ അഞ്ച് വര്ഷം ഈ പദവിയില്‍ സേവനമനുഷ്ടിച്ചു. വാതകദുരന്തത്തിന്‍റെ ഇരകളായി മരിച്ചവരുടെ ആശ്രിതര്‍ക്കും ദുരന്തം പേറി ജീവിക്കുന്നവര്‍ക്കും ഏതാണ്ട് 2000 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കണമെന്ന ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചത് രാജേന്ദ്ര മേനോന്‍ ആയിരുന്നു.


LATEST NEWS