ധീരജവാന്മാർക്ക് രാജ്യത്തിന്റെ ആദരം; ശവമഞ്ചം തോളിലേറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ധീരജവാന്മാർക്ക് രാജ്യത്തിന്റെ ആദരം; ശവമഞ്ചം തോളിലേറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി

വീരമൃത്യു വരിച്ച സൈനികർക്ക് രാജ്യം പ്രണാമം അർപ്പിച്ചു. സൈനികരുടെ ഭൗതികശരീരത്തിൽ അന്തിമോപചാരമർപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ശേഷം സൈനികരുടെ ശവമഞ്ചം തോളിലേറ്റി അനുഗമിച്ചു. കശ്മീർ ഡിജിപി ദിൽബഗ് സിങ്ങിനും മറ്റു സിആർപിഎഫ് സൈനികർക്കുമൊപ്പം ശവമഞ്ചം വഹിക്കാൻ രാജ്നാഥ് ഒപ്പമെത്തിയത്. 

രാജ്യത്തിനു വേണ്ടി ധീരന്മാരായ സിആർപിഎഫ് ജവാന്മാരുടെ ജീവത്യാഗം മറക്കില്ലെന്നും ഇതു വെറുതെയാവില്ലെന്നും രാജ്നാഥ് പറഞ്ഞു. ഗവർണർ സത്യ പാൽ മാലിക്, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, സിആർപിഎഫ് ഡയറക്ടർ ജനറൽ ആർ.ആർ.ഭട്നാഗർ തുടങ്ങിയവരും സൈനികർക്ക് അന്തിമോപചാരം അർപ്പിച്ചു.

അതേസമയം, ഇന്ത്യ - പാക് അതിര്‍ത്തിയിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുകയാണ്. അതീവ ജാഗ്രതയിലാണ്‌ സൈന്യം. അതോടൊപ്പം ജമ്മുവിലും കലാപ സമാനമായ അന്തരീക്ഷമാണുള്ളത്. ജനങ്ങൾ പാക് വിരുദ്ധ മുദ്രവാക്യവുമായി തെരുവിലിറങ്ങി. കലാപത്തിനുള്ള സാധ്യത കണക്കിലെടുത്ത് ജമ്മുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. 

ദേശീയപാതകയുമേന്തി ജനക്കൂട്ടം റോഡ് ഉപരോധിച്ചതോടെ ജമ്മു ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ജമ്മുവിൽ പ്രതിഷേധം അക്രമാസക്തമായതിനെ കൂടുതൽ സുരക്ഷാസേനയെ നിയോഗിച്ചു. ക്രമസമാധാന പാലനത്തിനായി ഇവിടെ സൈന്യത്തെയും രംഗത്തിറക്കിയിട്ടുണ്ട്. 


LATEST NEWS