രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്: ശക്തരാകാൻ ബിജെപി; യുപി നിർണായകം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്: ശക്തരാകാൻ ബിജെപി; യുപി നിർണായകം

രാജ്യസഭയിലെ 58 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള സീറ്റുകളിലാണ് ഒഴിവ് വരുന്നത്. അതേസമയം,  ഒ​ഴി​വു​ള്ള 58 രാ​ജ്യ​സ​ഭ സീ​റ്റു​ക​ളി​ല്‍ 10 സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ ഏഴ്​ കേ​ന്ദ്ര​മ​ന്ത്രി​മാ​ര​ട​ക്കം 33 പേ​ര്‍ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ​ബാ​ക്കി ആ​റു സം​സ്​​ഥാ​ന​ങ്ങ​ളി​ലെ 25 സീ​റ്റി​ലേ​ക്കാ​ണ്​ ഇ​ന്ന്​ വോട്ടെടുപ്പ് നടക്കുക.

നിലവിൽ സഭയിൽ 58 സീറ്റുള്ള ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. തിരഞ്ഞെടുപ്പു കഴിയുമ്പോൾ അംഗബലം എഴുപപതിലേറെയാകുമെന്നു കരുതുന്നു. 54 അംഗങ്ങളുള്ള കോൺഗ്രസിന്റെ കരുത്തു ചോരും. എന്നാൽ, 245 അംഗ സഭയിൽ ഭൂരിപക്ഷം ഉറപ്പിക്കണമെങ്കിൽ ‌സഖ്യകക്ഷികളും രാഷ്ട്രീയ സുഹൃത്തുക്കളും ഇനിയും ഒപ്പം നിൽക്കേണ്ടതു ബിജെപിക്ക് ആവശ്യമാണ്.

ഉത്തർപ്രദേശിലെ പത്തു സീറ്റിൽ എട്ടു സീറ്റിൽ ബിജെപിക്കും ഒരു സീറ്റിൽ സമാജ്‍വാദി പാർട്ടിക്കും അനായാസം ജയിക്കാനാകും. എന്നാൽ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലി ഉൾപ്പടെ ഒമ്പതു സ്ഥാനാർത്ഥികളെയാണ് ബിജെപി രംഗത്ത് ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഗുജറാത്തിൽ കണ്ടതു പോലെ എങ്ങനെയും ഒമ്പതാമത്തെ സീറ്റു കൂടി വിജയിക്കാനാണ് ബിജെപി ശ്രമം. എട്ട് സീറ്റുകൾ വിജയിക്കാൻ കഴിയുന്ന  ബിജെപി ഒമ്പതാമത്തെ  സീറ്റ് പിടിക്കാൻ ചില കോൺഗ്രസ്  എംഎൽഎമാരെ സമീപിച്ചെന്നാണ് സൂചന. എസ്‍പി- ബിഎസ്‍പി സഖ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിലും തെരഞ്ഞെടുപ്പ് ഫലം പ്രധാനമാകും.

കർണാടകയിൽ നാലു രാജ്യസഭാ സീറ്റുകളിലേക്ക് അഞ്ചു സ്ഥാനാർഥികളാണു രംഗത്തുള്ളത്. ഏഴു കേന്ദ്രമന്ത്രിമാരും ബിജെപി കേരളഘടകം മുൻ അധ്യക്ഷൻ വി.മുരളീധരനും (മഹാരാഷ്ട്ര) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരിലുണ്ട്. ഫലം ഔദ്യോഗികമായി വൈകിട്ടു പ്രഖ്യാപിക്കും. രാജസ്ഥാനിൽ തിരഞ്ഞെടുപ്പു നടക്കുന്ന മൂന്നു സീറ്റുകൾ ബിജെപിയുയുടെ കരുത്തു കൂട്ടും. ഇവിടെ നിന്നു നിലവിൽ ഒരംഗമേയുള്ളൂ.

എംപി വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജി വെച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇന്ന് നടക്കും. എൽഡിഎഫിൽ നിന്ന് എംപി വീരേന്ദ്രകുമാറും യുഡിഎഫ് സ്ഥാനാർത്ഥിയായി ബി ബാബുപ്രസാദുമാണ് മത്സര രംഗത്ത്.


LATEST NEWS