സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച നടപടി; ഗവര്‍ണര്‍ക്കെതിരെ രാം ജ‍ഠ്മലാനി സുപീംകോടതിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച നടപടി; ഗവര്‍ണര്‍ക്കെതിരെ രാം ജ‍ഠ്മലാനി സുപീംകോടതിയില്‍

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും നിയവിദഗ്ദ്ധനുമായ രാം ജഠ്മലാനി സുപ്രീം കോടതിയില്‍ ഹര്‍ജജി നല്‍കി. ഭരണഘടനയെ നഗ്നമായ ദുരുപയോഗമാണ് ഗവര്‍ണര്‍ നടത്തിയതെന്ന് ജഠ്മലാനി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നീക്കം.

തന്റെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിനോട് ജഠ്മലാനി ആവശ്യപ്പെട്ടു. എന്നാല്‍ കര്‍ണാടക വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ഹര്‍ജി പരിഗണിച്ച മൂന്നംഗ ബെഞ്ചിനെ സമീപിക്കാന്‍ ചീഫ് ജസ്റ്റിസ് ജഠ്മലാനിയോട് നിര്‍ദ്ദേശിച്ചു.

ഭരണഘടന നല്‍കുന്ന അധികാരത്തെ ദുരുപയോഗം ചെയ്യുന്ന നടപടിയാണ് ഗവര്‍ണറുടേത്. ഇത്തരമൊരു നടപടിയിലൂടെ ഗവര്‍ണര്‍ പദവിയ്ക്ക് തന്നെ കളങ്കം വന്നിരിക്കുകയാണ്. ഏതെങ്കിലും പാര്‍ട്ടിക്കു വേണ്ടിയല്ല ഞാന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ഗവര്‍ണറുടെ നടപടി എനിക്ക് വ്യക്തിപരമായി വിഷമം ഉണ്ടാക്കി- ജഠ്മലാനി പറഞ്ഞു. 

ജസ്റ്റിസ് എ.കെ.സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നാളെ രാവിലെ 10.30നാണ് കോണ്‍ഗ്രസിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുക.


LATEST NEWS