രാമക്ഷേത്രം പുനര്‍നിര്‍മിച്ചില്ലെങ്കില്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്‍റെ വേരറക്കപ്പെടും; മോഹന്‍ ഭാഗവത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 രാമക്ഷേത്രം പുനര്‍നിര്‍മിച്ചില്ലെങ്കില്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്‍റെ വേരറക്കപ്പെടും; മോഹന്‍ ഭാഗവത്

മുംബൈ: രാമക്ഷേത്രം പുനര്‍നിര്‍മിച്ചില്ലെങ്കില്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ വേരറക്കപ്പെടുമെന്ന് ആര്‍എസ്‌എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്ത്. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയില്‍ നടന്ന വിരാട് ഹിന്ദു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തകര്‍ക്കപ്പെട്ടതെന്തും പുനഃസ്ഥാപിക്കാന്‍ നമുക്ക് അവകാശമുണ്ട്. അത് വെറും ക്ഷേത്രമല്ല, നമ്മുടെ അനന്യതയുടെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ മുസ്ലീങ്ങള്‍ രാമക്ഷേത്രം പൊളിച്ചിട്ടില്ല, ഇന്ത്യക്കാര്‍ക്ക് അത് ചെയ്യാന്‍ കഴിയില്ലെ. ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ പൊളിച്ചത് വിദേശശക്തികളാണ്. ഇന്ത്യക്കാരുടെ ആത്മവീര്യം തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അതിനാല്‍ തന്നെ രാജ്യത്തിനുള്ളില്‍ തന്നെ രാമക്ഷേത്രം പുനഃസ്ഥാപിക്കേണ്ടത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്തമാണെന്നും ഭഗവത് പറഞ്ഞു. ക്ഷേത്രം മുന്‍പ് നിലനിന്നിരുന്നിടത്തു തന്നെയാണ് പുനഃസ്ഥാപിക്കേണ്ടത്. അതിനു വേണ്ടിയുള്ള പോരാട്ടത്തിന് തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


LATEST NEWS