രാമക്ഷേത്രം നിർമിക്കുമെന്നുറച്ച് ഹിന്ദു സംഘടനകൾ; 21ന് തറക്കല്ലിടും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാമക്ഷേത്രം നിർമിക്കുമെന്നുറച്ച് ഹിന്ദു സംഘടനകൾ; 21ന് തറക്കല്ലിടും

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്നുറച്ച് ഹിന്ദു സംഘടനകൾ. മാസം 21ന് തന്നെ രാമക്ഷേത്രത്തിന് തറക്കല്ലിടുമെന്ന് സ്വാമി സ്വരൂപാനന്ദ സരസ്വതി ആവ‌ർത്തിച്ചു. ഇതിനായി ഫെബ്രുവരി പതിനേഴിന് സന്ന്യാസിമാ‌‌ർ പ്രയാ​ഗ് രാജിൽ നിന്ന് അയോധ്യയിലേക്ക് തിരിക്കും. കുംഭമേളയ്ക്കിടെ നടന്ന സന്യാസസമൂഹത്തിന്‍റെ യോഗത്തിൽ വച്ച് നേരത്തെ തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. 

ലോക്സഭയിൽ തികഞ്ഞ ഭൂരിപക്ഷമുണ്ടായിട്ടും അയോധ്യയിൽ ശ്രീരാമ ക്ഷേത്രം നിർമ്മിക്കാനാവശ്യമായ നിയമം നിർമ്മിക്കാൻ ശ്രമിക്കാത്ത എൻഡിഎ സർക്കാരിനെ ശങ്കരാചാര്യർ നേരത്തെ നിശിതമായി വിമർശിച്ചിരുന്നു. എന്നാൽ, തർക്കഭൂമി ഒഴികെയുള്ള സ്ഥലം ഉടമകൾക്ക് വിട്ടു നൽകണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. 31 സെന്‍റ് മാത്രമാണ് തർക്കഭൂമിയെന്നും ബാക്കിയുള്ള ഭൂമി ഉടമകൾക്ക് നൽകണമെന്നുമാണ് ഹർജിയിൽ പറയുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഹിന്ദു വോട്ടുകൾ ലക്ഷ്യമിട്ട് ബിജെപി - ആർഎസ്എസ് നടത്തുന്ന തന്ത്രമായി വേണം ഹിന്ദു സംഘടനകളുടെ നിലപാടിനെ കാണാൻ. രാമക്ഷേത്രം വീണ്ടും ചർച്ചാ വിഷയമാകുന്നതോടെ ഹിന്ദു വോട്ടുകൾ പുറത്ത് പോകാതെ നോക്കാനുള്ള ശ്രമത്തിലാണ് ബിജെപി.


LATEST NEWS