ബി.ജെ.പിക്കുണ്ടായ പരാജയം അവരുടെ തകര്‍ച്ചയുടെ തുടക്കമാണെന്ന് രമേശ്‌ ചെന്നിത്തല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബി.ജെ.പിക്കുണ്ടായ പരാജയം അവരുടെ തകര്‍ച്ചയുടെ തുടക്കമാണെന്ന് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: ബി.ജെ.പിക്കുണ്ടായ പരാജയം അവരുടെ തകര്‍ച്ചയുടെ തുടക്കമാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചു തവണ ജയിച്ച ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മൂന്ന് ലക്ഷം വോട്ടിന് ജയിച്ച ഫുല്‍പ്പൂരിലുമാണ് കനത്ത പരാജയം നേരിട്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

മതേതര ശക്തികളുടെ വോട്ടുകള്‍ ചിതറിപ്പോകുന്നതു കൊണ്ടാണ് ബി.ജെ.പിക്ക് ജയിക്കാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യം ഈ തിരഞ്ഞെടുപ്പ് ഫലം പുറത്തു കൊണ്ടു വരുന്നു. യോഗി ആദിത്യ നാഥിന്റെ മണ്ഡലത്തിലുണ്ടായ പരാജയം അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടമാക്കിയിരിക്കുകയാണ്. ബീഹാറില്‍ നിതീഷ്‌കുമാറിന്റെ ജനതാദള്‍(യു) ബി.ജെ.പിയോടൊപ്പം ചേര്‍ന്നിട്ടും മതേതര ശക്തികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനായിട്ടില്ല എന്നും ചെന്നിത്തല പറഞ്ഞു.