ഭര്‍ത്താവും സുഹൃത്തും യുവതിയെ പീഡിപ്പിച്ച ശേഷം വനത്തില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭര്‍ത്താവും സുഹൃത്തും യുവതിയെ പീഡിപ്പിച്ച ശേഷം വനത്തില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു

റാഞ്ചി : രണ്ടാം ഭര്‍ത്താവും സുഹൃത്തും യുവതിയെ പീഡിപ്പിച്ച ശേഷം വനത്തില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. 

യുവതിയുടെ ഭര്‍ത്താവ് സുനിത് ഷാഹ്നിയും സുഹൃത്ത് കിഷന്‍ തിവാരിയും ചേര്‍ന്നാണ് പീഡനം നടത്തിയത്. യുവതിയെ വിനോദ യാത്രയ്‌ക്കെന്ന പേരിലാണ് വനത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. എന്നാല്‍ ഇവിടെയെത്തിയ ശേഷം സുനിത് യുവതിയെ ആദ്യം പീഡിപ്പിച്ചു. പിന്നീട് കിഷനും മാനഭംഗപ്പെടുത്തി. യുവതിയെ ഇരുവരും ചേര്‍ന്ന് മര്‍ദിക്കുകയും ചെയ്തു. ബോധരഹിതയായ യുവതി മരിച്ചെന്നുകരുതി ഇരുവരും ഇലകളും കമ്പുകളും ഉപയോഗിച്ച് മറച്ച ശേഷം സ്ഥലത്തുനിന്നും രക്ഷപെട്ടു. എന്നാല്‍ ഏറെനേരെ കഴിഞ്ഞ് ഉണര്‍ന്ന യുവതി ഇവിടെനിന്നും രക്ഷപെട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പോലീസ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആദ്യ വിവാഹത്തില്‍ രണ്ടു കുട്ടികളുള്ള യുവതി സുനിതിനൊപ്പം ഒളിച്ചോടുകയായിരുന്നു.


Loading...