കാറില്‍ കയറ്റി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാറില്‍ കയറ്റി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി : ബുക്ക് ചെയ്ത നമ്പറിലുള്ള കാര്‍ എത്തിയെങ്കിലും ടാക്സി കാറുകള്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള മഞ്ഞ നമ്പര്‍ പ്ലേറ്റിന് പകരം വെള്ള നിറത്തിലുള്ള നമ്പര്‍ പ്ലേറ്റ് ആണ് വണ്ടിയിലുണ്ടായിരുന്നത്. ആപ്പില്‍ കാണിച്ചിരുന്ന നമ്പര്‍ ആയതിനാല്‍ യുവതി കാറില്‍ കയറി. എന്നാല്‍ കാറിന്‍റെ ഗ്ലാസില്‍ കറുത്ത സ്റ്റിക്കറും ഒട്ടിച്ചിരുന്നത് യുവതിയില്‍ സംശയം ഉളവാക്കി. ആപ്പില്‍ കാണിച്ചിരുന്ന ഫോട്ടോയിലുണ്ടായിരുന്ന വ്യക്തിയായിരുന്നില്ല വാഹനം ഓടിച്ചിരുന്നതെന്ന് മനസിലാക്കിയ യുവതി കാര്‍ നിറുത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ സെന്‍ട്രല്‍ ലോക്ക് ഉപയോഗിച്ച് കാര്‍ ലോക്ക് ചെയ്തു. വിജനമായ വഴിയിലൂടെ കാറോടിച്ച ഡ്രൈവര്‍ പല വട്ടം യുവതിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യൂബറില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തിയുടെ സുഹൃത്താണ് ലൈംഗിക അതിക്രമം നടത്തിയതെന്ന് വ്യക്തമായി. മദ്യലഹരിയിലായിരുന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.