വി​ദേ​ശ വ​നി​ത​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ  കേസില്‍ സം​വി​ധാ​യ​ക​ൻ മ​ഹ​മൂ​ദ് ഫാ​റൂ​ഖി​ കുറ്റക്കാരന്‍ അല്ലെന്നു സുപ്രീം കോടതിയും 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 വി​ദേ​ശ വ​നി​ത​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ  കേസില്‍ സം​വി​ധാ​യ​ക​ൻ മ​ഹ​മൂ​ദ് ഫാ​റൂ​ഖി​ കുറ്റക്കാരന്‍ അല്ലെന്നു സുപ്രീം കോടതിയും 

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ വ​നി​ത​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ  കേ​സി​ൽ സം​വി​ധാ​യ​ക​ൻ മ​ഹ​മൂ​ദ് ഫാ​റൂ​ഖി​യെ വെ​റു​തെ​വി​ട്ട ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി ശ​രി​വ​ച്ചു. വി​ദേ​ശ വ​നി​ത​യും ഫാ​റൂ​ഖി​യും ത​മ്മി​ൽ അ​ടു​പ്പ​ത്തി​ൽ ആ​യി​രു​ന്നെ​ന്നും സം​ഭ​വം ന​ട​ന്ന ശേ​ഷം ഇ​വ​ർ അ​യ​ച്ച ഇ-​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ളി​ൽ ഫാ​റൂ​ഖി​യെ ഇ​ഷ്ട​മാ​ണെ​ന്നു പ​റ​ഞ്ഞി​രു​ന്ന​താ​യും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

 മു​ൻ​പ് വി​ചാ​ര​ണ കോ​ട​തി വി​ധി​ച്ച ഏ​ഴു വ​ർ​ഷം ത​ട​വു ശി​ക്ഷ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളു​ക​യും ഫാ​റൂ​ഖി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​വി​ധി​യാ​ണു സു​പ്രീം​കോ​ട​തി ശ​രി​വ​ച്ച​ത്.  ഓ​സ്ക​ർ നാ​മ​നി​ർ​ദേ​ശ​ത്തി​ന് അ​ർ​ഹ​മാ​യ പീ​പ്ലി ലൈ​വ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​ണു മ​ഹ​മൂ​ദ് ഫാ​റൂ​ഖി.

അ​മേ​രി​ക്ക​ക്കാ​രി​യാ​യ യു​വ​തി​യെ ത​ന്‍റെ വീ​ട്ടി​ൽ അ​ത്താ​ഴ വി​രു​ന്നി​ന് വി​ളി​ച്ച് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു കേ​സ്.