ഉന്നാവ കേസിലെ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു;  പെൺകുട്ടി അപകടനില തരണം ചെയ്തിട്ടില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഉന്നാവ കേസിലെ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു;  പെൺകുട്ടി അപകടനില തരണം ചെയ്തിട്ടില്ല

 ലക്നൗ : ഉത്തർപ്രദേശിലെ ഉന്നാവിൽ കൂട്ടബലാൽസംഗത്തിന് ഇരയായി പരാതി നൽകിയ പെൺകുട്ടിയെ ചുട്ടുകൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. വിദഗ്ധ ചികിൽസയ്ക്കായി പെൺകുട്ടിയെ ഇന്നലെ ലക്നൗവിൽ നിന്നും ഡൽഹിയിലെ സഫ്ദർജങ്ങ് ആശുപത്രിയിലെത്തിച്ചിരുന്നു. തൊണ്ണൂറ് ശതമാനം പൊളളലേറ്റ പെൺകുട്ടി അപകടനില തരണം ചെയ്തിട്ടില്ല. സംഭവം അന്വേഷിക്കാൻ യു.പി. സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു .കൂട്ടമാനഭംഗത്തിനിരയാക്കിയതിന് പരാതി നൽകിയതിന്റെ പേരിലാണ് പ്രതിക്കളടങ്ങുന്ന അഞ്ചംഗ സംഘം പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ മുഴുവൻ പ്രതികളെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.