പലിശ നിരക്കില്‍ കുറവ് വരുത്തി റിസര്‍വ് ബാങ്ക്; റിപ്പോ നിരക്ക് 5.4 ശതമാനമാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പലിശ നിരക്കില്‍ കുറവ് വരുത്തി റിസര്‍വ് ബാങ്ക്; റിപ്പോ നിരക്ക് 5.4 ശതമാനമാക്കി

ന്യൂഡൽഹി: പലിശ നിരക്കില്‍ കുറവ് വരുത്തി റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 0.35 ശതമാനം കുറച്ച് 5.4 ശതമാനമാക്കി. ഇതോടെ ബാങ്കുകള്‍ ഭവന വാഹന വായ്പാപലിശ നിരക്കുകള്‍ കുറച്ചേക്കും. അതേസമയം ഈ സാമ്പത്തിക വര്‍ഷം രാജ്യത്തിന്‍റെ ജിഡിപി ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായി കുറഞ്ഞേക്കുമെന്ന് ആർബിെഎ വിലയിരുത്തി.

റിപ്പോ നിരക്കില്‍ ആർബിെഎ കാല്‍ ശതമാനം കുറവ് വരുത്തുമെന്നായിരുന്നു പ്രതീക്ഷിചിരുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ നാലാമത്തെ അവലോന യോഗത്തില്‍ റിപ്പോ നിരക്ക് 0.35 ശതമാനം കുറച്ച് 5.4 ശതമാനമാക്കി. ഇതോടെ ഈ വര്‍ഷം പലിശ നിരക്ക്.1.1 ശതമാനം ആണ് ആര്‍ബിഐ കുറച്ചത്. ആറംഗ പണനയ സമിതിയിലെ 4 പേരും 0.35 ശതമാനം കുറവ് വരുത്തണമെന്ന നിലപാടെടുക്കുകയായിരുന്നു.

റിപ്പോ നിരക്ക് കുറച്ചതോടെ ബാങ്കുകള്‍ ഭവന വാഹന വായ്പാപലിശ നിരക്കുകള്‍ കുറച്ചേക്കും. അതേ സമയം ഈ സാമ്പത്തിക വര്‍ഷത്തെ ജിഡിപി നേരത്തെ കണക്കാക്കിയിരുന്ന 7 ശതമാനത്തില്‍ നിന്നും 6.9 ശതമാനമായി കുറഞ്ഞേക്കുമെന്നാണ് ആര്‍ബിഐ വിലയിരുത്തല്‍. മണ്‍സൂണ്‍ ലഭ്യതയിലെ കുറവ് പരിഹരിക്കപ്പെടുന്നതിനാല്‍ പണപ്പെരുപ്പ നിരക്ക് 3.6ശതമാനമായി തുരുമെന്നും ആര്‍ബിഐ വ്യക്തമാക്കി.


LATEST NEWS