‘ഗോ​ലി മാ​രോ’ പ്ര​ചാ​ര​ണം ഡ​ല്‍​ഹി​യി​ല്‍ തി​രി​ച്ച​ടി​യാ​യി; തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച്‌ അമിത് ഷാ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘ഗോ​ലി മാ​രോ’ പ്ര​ചാ​ര​ണം ഡ​ല്‍​ഹി​യി​ല്‍ തി​രി​ച്ച​ടി​യാ​യി; തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച്‌ അമിത് ഷാ

ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചരണത്തിന് 'ഗോലി മാരോ, ഇന്ത്യ-പാക് മാച്ച്‌' എന്നീ പ്രയോഗങ്ങള്‍ ബിജെപി ഉപയോഗിക്കരുതായിരുന്നുവെന്ന് അമിത് ഷാ. ഡല്‍ഹി തിരഞ്ഞെടുപ്പും ഷഹീന്‍ബാഹുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ ടൈംസ് നൗ സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരിച്ചടിയെക്കുറിച്ച്‌ അമിത് ഷാ തുറന്നു സംസാരിച്ചത്.

പാര്‍ട്ടി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രചാരണമാണ് തിരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതികൂലമായി ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. 'ഇത്തരത്തിലുള്ള പരാമര്‍ശങ്ങളില്‍ നിന്ന് പാര്‍ട്ടി അകലം പാലിക്കണം.ഡല്‍ഹി തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള എന്റെ വിലയിരുത്തല്‍ തെറ്റായി ഭവിച്ചു'- അമിത് ഷാ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടി മാത്രമല്ല. ബിജെപിയുടെ ആശയപ്രചാരണത്തിന് വേണ്ടിയുള്ള വേദികള്‍ കൂടിയാണ് തിരഞ്ഞെടുപ്പുകളെന്നും അദ്ദേഹം പറഞ്ഞു. 

കാശ്മീരില്‍ സ്ഥിതി ശാന്തമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ആര്‍ക്കുവേണമെങ്കിലും കാശ്മീരില്‍ പോകാം. കാശ്മീരില്‍ പോയി സമാധാനം തകര്‍ക്കുന്നതാണ് പ്രശ്നം. കാശ്മീരിലെ പൗരത്വനിയമ വിരുദ്ധ സമരങ്ങള്‍ മാത്രമേ മാദ്ധ്യമങ്ങള്‍ കാണുന്നുള്ളൂ. അനുകൂല സമരങ്ങളെ മാദ്ധ്യമങ്ങള്‍ അവഗണിക്കുന്നുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി.


LATEST NEWS