നൂറു ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മല്‍സരിക്കാന്‍ തയ്യാര്‍; കമല്‍ഹാസന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നൂറു ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മല്‍സരിക്കാന്‍ തയ്യാര്‍; കമല്‍ഹാസന്‍

ചെന്നൈ: നൂറു ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മല്‍സരിക്കാന്‍ തയ്യാറെന്ന് നടന്‍ കമല്‍ഹാസന്‍. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവേയാണ് കമല്‍ഹാസന്‍ നിലപാട് വ്യക്തമാക്കിയത്.

അണ്ണാ ഡിഎംകെയുടെ നിലവിലെ സ്ഥിതിഗതികളില്‍ താല്‍പര്യമില്ല. നിര്‍ബന്ധിപ്പിച്ചു വിവാഹം കഴിപ്പിച്ച പെണ്‍കുട്ടിയുടെ അവസ്ഥയിലാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍. അവര്‍ക്ക് അതില്‍നിന്നു പുറത്തുകടക്കണമെന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ അടുത്ത 100 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പു നടന്നാല്‍ താന്‍ മല്‍സരിക്കുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നില്ല. എല്ലാ പാര്‍ട്ടി നേതാക്കളെയും കാണും, സംസാരിക്കും. എന്നാല്‍ രാഷ്ട്രീയത്തില്‍ തനിച്ചു നില്‍ക്കുന്നതിനാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു. രജിനീകാന്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും കമല്‍ഹാസന്‍ അറിയിച്ചു.

രാഷ്ട്രീയ പ്രവേശന സൂചന നല്‍കി വിവിധ രാഷ്ട്രീയ നേതാക്കളുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാഴാഴ്ച ചെന്നൈയില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളുമായും കമല്‍ഹാസന്‍ ചര്‍ച്ച നടത്തി. എന്നാല്‍ പാര്‍ട്ടിയിലേക്കുള്ള ക്ഷണം അദ്ദേഹം നിരസിച്ചതായാണ് സൂചന.


LATEST NEWS