ബാ​ങ്ക് ഓ​ഫ് ഇം​ഗ്ല​ണ്ട് ഗ​വ​ർ​ണ​ർ സ്ഥാ​നത്തിനില്ലെന്ന്  ര​ഘു​റാം രാ​ജ​ൻ  

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ബാ​ങ്ക് ഓ​ഫ് ഇം​ഗ്ല​ണ്ട് ഗ​വ​ർ​ണ​ർ സ്ഥാ​നത്തിനില്ലെന്ന്  ര​ഘു​റാം രാ​ജ​ൻ  

ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക് ഓ​ഫ് ഇം​ഗ്ല​ണ്ട് ഗ​വ​ർ​ണ​ർ സ്ഥാ​നം റി​സ​ർ​വ് ബാ​ങ്ക് മു​ൻ ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​ൻ ഏറ്റെടുക്കില്ല.  നി​ല​വി​ലെ ജോ​ലി​യി​ൽ താ​ൻ സം​തൃ​പ്ത​നാ​ണെ​ന്നും പു​തി​യ ജോ​ലി​ക്ക് അ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നും  ര​ഘു​റാം രാ​ജ​ൻ വ്യ​ക്ത​മാ​ക്കി. ഷി​ക്കാ​ഗോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​നി​ക്ക് മെ​ച്ച​പ്പെ​ട്ടൊ​രു ജോ​ലി​യു​ണ്ട്. ഞാ​ൻ അ​ടി​സ്ഥാ​ന​പ​ര​മാ​യി ഒ​രു അ​ധ്യാ​പ​ക​നാ​ണ്, സെ​ൻ​ട്ര​ൽ ബാ​ങ്ക​റ​ല്ല. ഇ​പ്പോ​ഴ​ത്തെ ജോ​ലി​യി​ൽ ഞാ​ൻ പൂ​ർ​ണ​തൃ​പ്ത​നാ​ണ്- രാ​ജ​ൻ പ​റ​ഞ്ഞു.

ബാ​ങ്ക് ഓ​ഫ് ഇം​ഗ്ല​ണ്ട് ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തേ​ക്കു താ​ൻ അ​പേ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ര​ഘു​റാം രാ​ജ​നെ ബാ​ങ്ക് ഓ​ഫ് ഇം​ഗ്ല​ണ്ട് ഗ​വ​ർ​ണാ​യി നി​യ​മി​ച്ചെ​ന്ന ത​ര​ത്തി​ൽ നേ​ര​ത്തെ  ​വാ​ർ​ത്ത പ്ര​ച​രി​ച്ചി​രു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച വാ​ർ​ത്ത പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ര​ഘു​റാം രാ​ജ​ന് പ്ര​മു​ഖ​ര​ട​ക്കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ക​യും ചെ​യ്തു.

നി​ല​വി​ൽ ബാ​ങ്ക് ഓ​ഫ് ഇം​ഗ്ല​ണ്ട് ഗ​വ​ർ​ണ​റാ​യ മാ​ർ​ക്ക് കാ​ർ​ണി​യു​ടെ കാ​ലാ​വ​ധി അ​ടു​ത്ത വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ആ ​സ്ഥാ​ന​ത്ത് ര​ഘു​റാം രാ​ജ​നെ നി​യ​മി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യാ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. 2013ൽ ​ആ​ണ് റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​റാ​യി ര​ഘു​റാം രാ​ജ​നെ നി​യ​മി​ക്കു​ന്ന​ത്.  


LATEST NEWS