ഓഖി ദുരന്തത്തെ തുടര്‍ന്ന് കഷ്ടതയനുഭവിക്കുന്നവര്‍ക്ക് പ്രത്യേക സാമ്ബത്തിക പാക്കേജ് അനുവദിക്കണം; രാഹുല്‍ ഗാന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓഖി ദുരന്തത്തെ തുടര്‍ന്ന് കഷ്ടതയനുഭവിക്കുന്നവര്‍ക്ക് പ്രത്യേക സാമ്ബത്തിക പാക്കേജ് അനുവദിക്കണം; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഓഖി ദുരന്തത്തെ തുടര്‍ന്ന് കഷ്ടതയനുഭവിക്കുന്ന തീരദേശ വാസികള്‍ക്ക് വേണ്ടി പ്രത്യേക സാമ്ബത്തിക പാക്കേജ് അനുവദിക്കണമെന്ന് നരേന്ദ്രമോദിയോട് രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചു. തീരദേശത്തെ സമഗ്ര വികസനത്തിനും ദുരന്തത്തില്‍ പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്നതിനു വേണ്ടി ഈ പാക്കേജ് ഉപയോഗിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.

ഓഖി കാന്ത നാശം വിതച്ച കേരളം, ലക്ഷദ്വീപ്, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക പാക്കേജ് നല്‍കണമെന്ന് പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. തീരദേശത്തെ സമഗ്ര വികസനത്തിനും ദുരന്തതില്‍പ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനും ദുരന്ത നിവാരണത്തിനും വേണ്ടി ഈ സഹായം ലഭ്യമാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഡിസംബര്‍ 14ന് തമിഴ്നാട്ടിലെയും കേരളത്തിലെയും ചില ദുരിത ബാധിത സ്ഥലങ്ങള്‍ താന്‍ സന്ദര്‍ശിച്ചിരുന്നു. തീര്‍ത്താല്‍ തീരാത്ത ദുരന്തമാണ് ഓഖിയിലൂടെ ജനങ്ങള്‍ക്ക് വന്ന് ചേര്‍ന്നതെന്നും പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നു.


LATEST NEWS