പട്ടീദാര്‍ നേതാവ് രേഷ്മ പട്ടേല്‍ ബി.ജെ.പി വിട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പട്ടീദാര്‍ നേതാവ് രേഷ്മ പട്ടേല്‍ ബി.ജെ.പി വിട്ടു

ഗാന്ധിനഗര്‍:പട്ടീദാര്‍ നേതാവും ഹാര്‍ദ്ദിക് പട്ടേലിന്റെ സഹപ്രവര്‍ത്തകയുമായ രേഷ്മ പട്ടേല്‍ ബി.ജെ.പിയില്‍ നിന്നും രാജി വെച്ചു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മറ്റു പട്ടേല്‍ പ്രക്ഷോഭകര്‍ക്കൊപ്പം ബി.ജെ.പിയില്‍ ചേര്‍ന്ന, രേഷ്മ പട്ടേല്‍ രാജി കത്ത് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ജിത്തു വഘാനിക്ക് കൈമാറി.

ബിജെപി വെറും മാര്‍ക്കറ്റിങ് കമ്പനിയാണെന്നും അതിലെ അംഗങ്ങള്‍ വെറും സെയില്‍സ് സ്റ്റാഫുകളാണെന്നും ആരോപിച്ചുകൊണ്ടാണ് അവര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്.

ബി.ജെ.പിയില്‍ നിന്ന് താന്‍ നേരത്തെ തന്നെ വിട പറഞ്ഞതാണെന്ന് അറിയിച്ച രേഷ്മ പട്ടേല്‍, പൊതുതെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. പ്രക്ഷോഭ സമയത്ത് ബി.ജെ.പി നല്‍കിയ വാഗ്ദാനങ്ങളൊന്നും തന്നെ പാലിച്ചിരുന്നില്ലെന്നും ജനങ്ങളുടെ താല്‍പ്പര്യത്തിന് എതിരായി പ്രവര്‍ത്തിക്കുകയാണ് ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പോര്‍ബന്തറില്‍ നിന്നും ജനവിധി തേടാനാണ് രേഷ്മ പട്ടേല്‍ തീരുമാച്ചിട്ടുള്ളത്. ഏതെങ്കിലും പാര്‍ട്ടിക്കാര്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ സ്ഥാനാര്‍ഥിയാകുമെന്നും, ഇല്ലായെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.


 


LATEST NEWS