റേ​റ്റിം​ഗി​ൽ അ​ട്ടി​മ​റി: അ​ർ​ണാ​ബ് ഗോ​സ്വാ​മി​ക്കും ബാ​ർ​ക്കി​നു​മെ​തി​രേ ചാ​ന​ലു​ക​ൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റേ​റ്റിം​ഗി​ൽ അ​ട്ടി​മ​റി: അ​ർ​ണാ​ബ് ഗോ​സ്വാ​മി​ക്കും ബാ​ർ​ക്കി​നു​മെ​തി​രേ ചാ​ന​ലു​ക​ൾ

ന്യൂ​ഡ​ൽ​ഹി : പ്ര​ക്ഷേ​ണ സം​വി​ധാ​ന​ങ്ങ​ളി​ൽ അ​ട്ടി​മ​റി ന​ട​ത്തി​യ അ​ർ​ണ​ബ് ഗോ​സ്വാ​മി​യു​ടെ റി​പ്പ​ബ്ലി​ക് ടി​വി​യു​ടെ റേ​റ്റിം​ഗ് ഉ​യ​ർ​ത്തി​ക്കാ​ട്ടി​യെ​ന്ന് ആ​രോ​പി​ച്ച് ബ്രോ​ഡ്കാ​സ്റ്റ് ഓ​ഡി​യ​ൻ​സ് റി​സ​ർ​ച്ച് കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ​ക്ക് (ബാ​ർ​ക്) എ​തി​രേ വാ​ർ​ത്താ ചാ​ന​ലു​ക​ൾ. പു​തി​യ​താ​യി രം​ഗ​ത്തെ​ത്തി​യ റി​പ്പ​ബ്ലി​ക് ടി​വി​യു​ടെ റേ​റ്റിം​ഗ് പ​ര​സ്യ​പ്പെ​ടു​ത്ത​രു​തെ​ന്ന് ബാ​ർ​കി​നോ​ട് ന്യൂ​സ് ബ്രോ​ഡ്കാ​സ്റ്റ് അ​സോ​സി​യേ​ഷ​ൻ (എ​ൻ​ബി​എ) ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തെ​റ്റാ​യ ന​ട​പ​ടി പു​ന​പ​രി​ശോ​ധി​ക്കു​ന്ന​തു​വ​രെ ബാ​ർ​ക്കി​ൽ​നി​ന്നു പു​റ​ത്തു പോ​കു​ക​യാ​ണെ​ന്ന് രാ​ജ്യ​ത്തെ പ്ര​ധാ​ന ചാ​ന​ലു​ക​ൾ വ്യ​ക്ത​മാ​ക്കി. 

ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന റേ​റ്റിം​ഗ് ഫ​ല​ത്തി​ൽ ആ​ദ്യ നാ​ലു​സ്ഥാ​ന​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന ചാ​ന​ലു​ക​ൾ​ക്ക് എ​ല്ലാം കൂ​ടി റി​പ്പ​ബ്ലി​ക്കി​ന്‍റെ റേ​റ്റിം​ഗി​ന് അ​ത്ര മാ​ത്ര​മേ ഉ​ള്ളൂ. റി​പ്പ​ബ്ലി​ക് ടി​വി​ക്ക് ഉ​യ​ർ​ന്ന റേ​റ്റിം​ഗ് ഉ​ണ്ടെ​ന്ന് കാ​ട്ടി ബാ​ർ​ക് പു​റ​ത്ത് വി​ട്ട ഫ​ലം കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നാ​ണ് മ​റ്റു ചാ​ന​ലു​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

അ​ർ​ണാ​ബ് ഗോ​സാ​മി​യ്ക്കെ​തി​രെ നാ​ഷ​ണ​ൽ ബ്രോ​ഡ്കാ​സ്റ്റിം​ഗ് അ​തോ​റി​റ്റി​യി​ൽ പ​രാ​തി​ക​ൾ ഉ​ണ്ട്. ഇ​തി​ൻ മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത് വ​രെ റി​പ്പ​ബ്ലി​ക്ക് ടി​വി​യു​ടെ റേ​റ്റിം​ഗ് പു​റ​ത്തു​വി​ട​രു​തെ​ന്ന് നി​ർ​ദ്ദേ​ശം ഉ​ണ്ടാ​യി​രു​ന്ന​താ​ണ്. ഇ​ത് വ​ക​വ​യ്ക്കാ​തെ ബാ​ർ​ക് റേ​റ്റിം​ഗ് പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.  


LATEST NEWS