ബീഹാര്‍ ഉപതെഞ്ഞെടുപ്പ്; അറാറിയ ലോക്സഭാ മണ്ഡലത്തിലും ആര്‍ജെഡിക്ക് മികച്ച വിജയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബീഹാര്‍ ഉപതെഞ്ഞെടുപ്പ്; അറാറിയ ലോക്സഭാ മണ്ഡലത്തിലും ആര്‍ജെഡിക്ക് മികച്ച വിജയം

ദില്ലി: ബിഹാര്‍ ഉപതെരഞ്ഞെടുപ്പില്‍  ജഹാനാബാദിനു പിന്നാലെ അറാറിയ ലോക്സഭാ മണ്ഡലത്തിലും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് മികച്ച വിജയം.

അറാറിയയില്‍ അന്തരിച്ച ലോക്സഭാംഗം മുഹമ്മദ് തസ്ലിമുദ്ധീന്റെ മകന്‍ സര്‍ഫ്രാസ് ആലം വിജയിച്ചു. ജഹാനാബാദില്‍ ആര്‍ജെഡിയുടെ കുമാര്‍ കൃഷ്ണ മോഹനനാണ് തെരഞ്ഞെടുക്കപ്പെട്ടത്.

സിറ്റിംഗ് സീറ്റായ ബാബുവായില്‍ ബിജെപി സ്ഥാനാര്‍ഥി റിങ്കി റാണി 15 ,490 വോട്ടുകള്‍ക്ക് വിജയിച്ചു.

അതേസമയം, ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഗോരഖ്പൂരിലും ഫുല്‍പുരിലും ബിജെപിക്ക് വന്‍തിരിച്ചടി ജനം നല്‍കിയിരിക്കുന്നത്.

മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരില്‍ 27000 വോട്ടിന്റെ ലീഡുമായി സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദ് മുന്നേറുകയാണ്.


LATEST NEWS