ദില്ലിയുടെ റോബിന്‍ഹുഡ് പൊലീസ് പിടിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദില്ലിയുടെ റോബിന്‍ഹുഡ് പൊലീസ് പിടിയില്‍

ന്യൂഡല്‍ഹി: ദില്ലിയുടെ റോബിന്‍ഹുഡ് ആയ 27കാരനെ പൊലീസ് പിടികൂടി. ഇര്‍ഫാന്‍ എന്ന ബീഹാര്‍ സ്വദേശിയെയാണ് ദില്ലിയിലെ 12 ഇടങ്ങളില്‍ നിന്നും മോഷണം നടത്തിയതിന് പൊലീസ് പിടികൂടിയത്. ദില്ലിയിലെ സമ്പന്ന കുടുംബങ്ങളില്‍ നിന്നും വിലകൂടിയ വസ്തുക്കള്‍ മോഷ്ടിച്ചുണ്ടാക്കിയ പണമുപയോഗിച്ച് ബീഹാറിലെ വിവിധ ഗ്രാമങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളും, എട്ടോളം നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹവും ഇയാള്‍ നടത്തി. സാമൂഹ്യ പ്രവര്‍ത്തനത്തിനായി പണം നല്‍കുമ്പോളും തന്റെ അക്കൗണ്ടിലേക്കും ഒരംശം നീക്കി വെച്ചതാണ് ഇര്‍ഫാനെ പൊലീസ് വലയില്‍ വീഴ്ത്തിയത്.

അഞ്ചാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ഇയാള്‍ ദില്ലിയിലെ സമ്പന്നരുടെ വീടുകളില്‍ നിന്നും ആഡംബര കാറുകളടക്കം അനേകം വസ്തുക്കള്‍ മോഷ്ടിച്ചിരുന്നു. ഇത് വിറ്റ് കിട്ടുന്ന പണം കൊണ്ട് പൊതുപ്രവര്‍ത്തനത്തിന് പുറമെ റോളക്‌സ് വാച്ചുകള്‍ മേടിച്ച് കൂട്ടുകയും, ദിവസങ്ങള്‍ക്ക് മുന്‍പ് ഹോണ്ട സിവിക്ക് കാര്‍ മേടിക്കുകയും ചെയ്തു.

പാവപ്പെട്ടവര്‍ക്ക് സഹായമെത്തിച്ച് നല്‍കുന്ന ഇര്‍ഫാനെ സാമുഹിക പ്രവര്‍ത്തനായി മാത്രം കണ്ടിരുന്ന ബീഹാറിലെ പൂപ്രി നിവാസികളെ അറസ്റ്റ് വാര്‍ത്ത ഞെട്ടുകയാണുണ്ടായത്. മോഷ്ണ മുതല്‍ വിറ്റ് കിട്ടുന്ന പണം കൊണ്ട് ദില്ലിയിലെ മുന്തിയ ഹോട്ടലുകളിലും, ക്ലബുകളിലും ഇയാള്‍ പണമൊഴുക്കി പാര്‍ട്ടി നടത്തിയെന്നും പൊലീസ് കണ്ടെത്തി.


LATEST NEWS