റോഹിങ്ക്യന്‍ മുസ്ലീമുകള്‍ രാജ്യ സുരക്ഷക്ക് ഭീഷണിയാണെന്ന് അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 റോഹിങ്ക്യന്‍ മുസ്ലീമുകള്‍ രാജ്യ സുരക്ഷക്ക് ഭീഷണിയാണെന്ന് അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്

ജമ്മു:   റോഹിങ്ക്യന്‍ മുസ്ലീമുകള്‍ രാജ്യ സുരക്ഷക്ക് ഭീഷണിയാണെന്ന് അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. അനധികൃത വിദേശ കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ജമ്മു ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നുണ്ടെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.  

റോഹിങ്ക്യകള്‍ രാജ്യ സുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്നതായും അവരെ ഭീകരര്‍ റിക്രൂട്ട് ചെയ്യുന്നതായും ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ അവരെ കണ്ടെത്തി് സ്വദേശത്തേക്ക് തിരിച്ചയക്കാന്‍ കേന്ദ്രം ആഗസ്റ്റില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.ഈ കാര്യത്തില്‍   കേന്ദ്ര അഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കിയിട്ടുമുണ്ട്.  

.  6000 റോഹിങ്ക്യകള്‍ ജമ്മുവില്‍ അനധികൃതമായി താമസിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ നടപടി   സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.  


LATEST NEWS