ഇന്ത്യയ്ക്ക് ഒരിക്കലും പൂർണമായി ക്യാഷ്‌ലെസ് ഇക്കോണമിയായ് മാറാന്‍ സാധിക്കില്ല; മോഹൻ ഭാഗവത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യയ്ക്ക് ഒരിക്കലും പൂർണമായി ക്യാഷ്‌ലെസ് ഇക്കോണമിയായ് മാറാന്‍ സാധിക്കില്ല; മോഹൻ ഭാഗവത്

മുംബൈ: ഇന്ത്യയ്ക്ക് ഒരിക്കലും പൂർണമായി ക്യാഷ്‌ലെസ് ഇക്കോണമിയായ് മാറാന്‍ സാധിക്കില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നാണു ക്യാഷ്‌ലെസ് ഇക്കോണമി എന്നത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (ബിഎസ്ഇ) നടത്തിയ ചടങ്ങിലാണ് കേന്ദ്ര സർക്കാരിന്റെ ഈ നയത്തെ ആർഎസ്എസ് മേധാവി തള്ളിപ്പറഞ്ഞത്.

പണരഹിത സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുക എന്നതു മികച്ച ആശയമാണ്. എന്നാൽ അതിനു ചില നിയന്ത്രണങ്ങളുണ്ട്. അതിനാൽ പ്രതീക്ഷിക്കപ്പെടുന്ന ഗുണഫലങ്ങൾ പൂർണമായി നേടാനാകില്ല. ഇന്ത്യയ്ക്ക് എപ്പോൾ വേണമെങ്കിലും ക്യാഷ്‌ലെസ് ആകാം. എന്നാൽ പൂർണമായി ക്യാഷ്‌ലെസ് ആകാനാകില്ലഎന്നും ഭാഗവത് പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദശകങ്ങളായി നമ്മുടെ വളർച്ച പാശ്ചാത്യ മാതൃകകളെ ആശ്രയിച്ചാണ് അളക്കുന്നത്. ഈ മാതൃകകൾക്കു ഗുരുതരമായ വീഴ്ചകളുണ്ട്. വളർച്ചയ്ക്കുള്ള ശരിയായ മാതൃക ഇന്ത്യ മുന്നോട്ടുവയ്ക്കണമെന്നും ഭാഗവത് കൂട്ടിച്ചേർത്തു.