അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലില്‍ നിന്നും തന്‍റെ ചിത്രം പിന്‍വലിച്ചതിനെതിരെ നിയമനടപടിയുമായി സനല്‍കുമാര്‍ ശശിധരന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലില്‍ നിന്നും തന്‍റെ ചിത്രം പിന്‍വലിച്ചതിനെതിരെ നിയമനടപടിയുമായി സനല്‍കുമാര്‍ ശശിധരന്‍

കൊച്ചി: അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലില്‍ നിന്നും തന്‍റെ ചിത്രം പിന്‍വലിച്ചതിനെതിരെ നിയമനടപടിയുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍.  പാനലിന്‍റെ അനുമതിയില്ലാതെയാണ് തന്‍റെ ചിത്രമായ സെക്സി ദുര്‍ഗ ഒഴിവാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കേരള ഹൈകോടതിയില്‍ ഹരജി നല്‍കി.

 നവംബര്‍ 20 മുതല്‍ 28വരെ ഗോവയില്‍ അരങ്ങേറുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ പട്ടിക ഈ മാസം ഒന്‍പതിനാണ് പുറത്തുവിട്ടത്.
ചിത്രങ്ങള്‍ പിന്‍വലിച്ച നടപടിയില്‍ പ്രതിഷേധിച്ച്‌ ജൂറി തലവന്‍ രാജിവെച്ചിരുന്നു. സനല്‍കുമാര്‍ ശശിധരന്‍റെ സെക്സി ദുര്‍ഗ, രവി ജാദവിന്‍റെ മറാത്തി സിനിമയായ ന്യൂഡ് എന്നീ സിനിമകളാണ് 13അംഗ ജൂറിയുടെ അനുമതിയില്ലാതെ പിന്‍വലിച്ചത്.

കണ്‍ഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയെ ഒരു സമൂഹം എത്രമാത്രം ഭീഷണിപ്പെടുത്തുമെന്നാണ് സനല്‍കുമാര്‍ ശശിധരന്‍ സെക്സി ദുര്‍ഗയിലൂടെ പറയാന്‍ ശ്രമിക്കുന്നത്. മുംബൈ നഗരത്തിലെ ഒരു നഗ്ന മോഡല്‍ നേരിടുന്ന ദുരനുഭവങ്ങളും പ്രയത്നങ്ങളുമാണ് ന്യൂഡിന്‍റെ പ്രതിപാദ്യം.


LATEST NEWS