ഹേമന്ത് കര്‍ക്കരക്കെതിരായ വിവാദ പരാമര്‍ശം പി​ന്‍​വ​ലി​ച്ച്‌ പ്ര​ഗ്യാ​സിം​ഗ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹേമന്ത് കര്‍ക്കരക്കെതിരായ വിവാദ പരാമര്‍ശം പി​ന്‍​വ​ലി​ച്ച്‌ പ്ര​ഗ്യാ​സിം​ഗ്

ന്യൂ​ഡ​ല്‍​ഹി: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര വി​രു​ദ്ധ സ്‌​ക്വാ​ഡ് ത​ല​വ​ന്‍ ഹേ​മ​ന്ത് ക​ര്‍​ക്ക​റെ​ക്കെ​തി​രാ​യ പ്ര​സ്താ​വ​ന പി​ന്‍​വ​ലി​ച്ച്‌ മാ​ലേ​ഗാ​വ് സ്‌​ഫോ​ട​ന കേ​സ് പ്ര​തി​യും ഭോ​പ്പാ​ലി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​മാ​യ സാ​ധ്വി പ്ര​ഗ്യാ​സിം​ഗ് സിം​ഗ് താ​ക്കൂര്‍. ഹേ​മ​ന്ദ് ക​ര്‍​ക്ക​റെ കൊ​ല്ല​പ്പ​ടാ​ന്‍ കാ​ര​ണം ത​ന്‍റെ ശാ​പ​മാ​ണെ​ന്നാ​യി​രു​ന്നു പ്ര​സ്താ​വ​ന. സംഭവം വിവാദമായതോടെയാണ് വിഷയത്തില്‍ പ്രഗ്യാ സിങ് ഠാക്കൂര്‍ മാപ്പ് പറഞ്ഞു 

പ്രസ്താവന പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണോയെന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഓഫീസറും അറിയിച്ചു. വിഷയം വിവാദമായതോടെ കര്‍ക്കരെയുടെ ത്യാഗത്തെ പാര്‍‍ട്ടി വിലമതിക്കുന്നുവെന്ന വിശദീകരണവുമായി ബിജെപി രംഗത്തെത്തി. സമ്മര്‍ദം ശക്തമായതോടെ പ്രഗ്യാസിങ് ഠാക്കൂര്‍ തന്നെ മാപ്പ് ചോദിച്ച് രംഗത്തെത്തുകയായിരുന്നു

ബി.ജെ.പി സ്ഥാനാര്‍ഥി സ്വാധി പ്രഗ്യാസിങ് ഠാക്കൂര്‍ പ്രതിയായ മാലേഗാവ് സ്ഫോടനകേസ് അന്വേഷിച്ചിരുന്നത് ഹേമന്ദ് കര്‍ക്കരെയായിരുന്നു. ഈ കേസില്‍ കൊലപാതകവും കലാപശ്രമവും അടക്കമുള്ള വകുപ്പുകളിലാണ് പ്രഗ്യാ സിങ് ഠാക്കൂര്‍ പ്രതിയായത്.  


LATEST NEWS