സിഖ് വിരുദ്ധകലാപക്കേസ്: ജീവപര്യന്തം ശിക്ഷക്കെതിരെ സജ്ജന്‍ കുമാറിന്റെ അപ്പീല്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിഖ് വിരുദ്ധകലാപക്കേസ്: ജീവപര്യന്തം ശിക്ഷക്കെതിരെ സജ്ജന്‍ കുമാറിന്റെ അപ്പീല്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും 

സിഖ് വിരുദ്ധകലാപക്കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചതിനെതിരെ മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എസ്‌എ ബോബ്ഡെ അബ്ദുള്‍ നസീര്‍ എന്നിവർ ചേർന്ന ബെഞ്ചാണ് അപ്പീലില്‍ ഇന്ന് വാദം കേള്‍ക്കുന്നത്.

1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ട കേസില്‍ സജ്ജന്‍ കുമാര്‍ കുറ്റക്കാരനാണെന്ന് ഡിസംബര്‍ 17ന് ഡൽഹി ഹൈക്കോടതി കണ്ടത്തിയിരുന്നു. ഇതേതുടർന്ന് സജ്ജൻ കുമാറിനെ കോടതി ജീവപര്യന്തം ശിക്ഷക്ക് വിധിച്ചിരുന്നു. ഇതിനെതിരെയാണ് സജ്ജൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസിൽ ഡൽഹി ബോര്‍ഡറിലുള്ള മന്‍ഡോലി ജയിലില്‍ ശിക്ഷയനുഭവിക്കുകയാണ് സജ്ജന്‍ കുമാര്‍ ഇപ്പോള്‍.