സാക്കിര്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കില്ലെന്ന്  ഇന്റര്‍പോള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സാക്കിര്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കില്ലെന്ന്  ഇന്റര്‍പോള്‍

ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതെരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള എന്‍ഐഎയുടെ അപേക്ഷ ഇന്റര്‍പോള്‍ തള്ളി. എന്‍ഐഎ അപേക്ഷ നല്‍കിയ സമയത്ത് സാക്കിറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടായിരുന്നില്ലെന്ന് സൂചിപ്പിച്ചാണ് ആവശ്യം തള്ളിയത്. ഇന്റര്‍പോളിന്റെ എല്ലാ ഓഫീസുകളിലുമുള്ള സാക്കിറുമായി ബന്ധപ്പെട്ട രേഖകള്‍ നീക്കം ചെയ്യാനും ഉത്തരവായിട്ടുണ്ട്.

ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഇന്റര്‍പോള്‍ സാക്കിറിന്റെ അഭിഭാഷകന് അയച്ചതായാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ വിദേശത്തുള്ള സാക്കിറിനെ ഇന്ത്യയിലെത്തിക്കാന്‍ വേണ്ടിയാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്.

ഇന്റര്‍പോളിന് പുതിയ ഒരപേക്ഷ തിങ്കളാഴ്ച്ച നല്‍കുമെന്ന എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. മുംബൈ പ്രത്യേക കോടതി മുമ്പാകെ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പും അപേക്ഷയോടൊപ്പം നല്‍കുമെന്നും എന്‍ഐഎ അറിയിച്ചു.

കഴിഞ്ഞ നവംബറിലാണ് സാക്കിറിനെയും അദ്ദേഹത്തിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെയും നിയമവിരുദ്ധപ്രവര്‍ത്തനം ആരോപിച്ച് അഞ്ചുവര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.


LATEST NEWS