സാനിറ്ററി നാപ്​കിനുകളെ ജി.എസ്​.ടിയില്‍ നിന്ന്​ ഒഴിവാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സാനിറ്ററി നാപ്​കിനുകളെ ജി.എസ്​.ടിയില്‍ നിന്ന്​ ഒഴിവാക്കി

ന്യൂഡല്‍ഹി : സാനിറ്ററി നാപ്​കിനുകളെ ചരക്ക്​ സേവന നികുതിയില്‍ നിന്ന്​ ഒഴിവാക്കി. ശനിയാഴ്ച  ഡല്‍ഹിയില്‍ നടന്ന 28-ാമത്​ ജി.എസ്​.ടി കൗണ്‍സില്‍ യോഗത്തിലാണ്​ തീരുമാനം.  മഹാരാഷ്ട്ര ധനകാര്യമന്ത്രി സുധീര്‍ മുങ്ങന്തിവാറാണ് ഇക്കാര്യം അറിയിച്ചത്. 

സാനിറ്റിറി നാപ്കിന്​ നിലവില്‍ 12 ശതമാനം നികുതിയാണ് ചുമത്തുന്നത്.

സാനിറ്ററി നാപ്കിനുകള്‍ക്ക് അധികനികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പിഗ്‌മെന്റ് കമ്മിറ്റി ജി.എസ്.ടി കൗണ്‍സിലിന് ശുപാര്‍ശ നല്‍കിയിരുന്നു. ഇതോടെയാണ് സാനിറ്ററി നാപ്കിന്‍ നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചത്. 

അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും യോഗത്തില്‍ തീരുമാനമായി. കൗണ്‍സില്‍ യോഗത്തില്‍ 32ഒാളം ഉല്‍പ്പന്നങ്ങളുടെ നികുതി കുറക്കുന്ന കാര്യത്തിലും തിരുമാനമെടുക്കുമെന്ന്​ പ്രതീക്ഷിക്കുന്നു.