മദ്രസകളില്‍ സംസ്കൃതം പാഠ്യവിഷയമാക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മദ്രസകളില്‍ സംസ്കൃതം പാഠ്യവിഷയമാക്കുന്നു

രുദ്രാപുര്‍: ഉത്തരാഖണ്ഡിലെ മദ്രസകളില്‍ ഇനിമുതല്‍ സംസ്‌കൃതം പാഠ്യവിഷയമാക്കാന്‍ ഒരുങ്ങുന്നു. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഇത് പ്രാവര്‍ത്തികമാകുമെന്നു മദ്രസ അതികൃതര്‍ അറിയിച്ചു.

മദ്രസ വെല്‍ഫയര്‍ സൊസൈറ്റിയുടെ കീഴിലുള്ള ഡറാഡൂണ്‍, ഹരിദ്വാര്‍, നൈനിറ്റാള്‍, ഉധംസിങ് നഗര്‍ എന്നീ ജില്ലകളിലെ 207 മദ്രസകളിലാണ് സംസ്‌കൃത ഭാഷ ഒരു വിഷയമായി പഠിപ്പിക്കാന്‍ തീരുമാനമായത്. ഈ മദ്രസകളില്‍ മൊത്തം 25, 000 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ആയുര്‍വേദം,യോഗ തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനായാണ് സംസ്‌കൃതം പഠിപ്പിക്കാനൊരുങ്ങുന്നത്.

ആയുര്‍വേദത്തിന്റെ അടിസ്ഥാനം സംസ്‌കൃതഭാഷയിലാണ് കുടികൊള്ളുന്നത്. മുസ്ലിം വിദ്യാര്‍ഥികള്‍ക്കും ഈ മേഖലയില്‍ കടന്നുവരുന്നതിന് സംസ്‌കൃത പഠനം വഴിയൊരുക്കുമെന്നും മദ്രസ അതികൃതര്‍ പറഞ്ഞു.

ഉത്തരാഖണ്ഡ് മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡ് ആണ് സംസ്ഥാനത്തെ മദ്രസകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഈ സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കുന്ന വിദ്യാഭ്യാസം ഔദ്യോഗിക വിദ്യാഭ്യാസത്തിന് തത്തുല്യമായാണ് പരിഗണിക്കപ്പെടുന്നത്. ഉത്തരാഖണ്ഡിലെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയാണ് സംസ്‌കൃതം.