കര്‍ണാടകയില്‍ വിമത എംഎല്‍എ മാരുടെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി നാളെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 കര്‍ണാടകയില്‍ വിമത എംഎല്‍എ മാരുടെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി നാളെ

ന്യൂഡല്‍ഹി: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ് നാളെ. രാവിലെ പത്തരയ്ക്ക് വിധി പ്രഖ്യാപിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു.  എംഎല്‍എമാര്‍, സ്പീക്കര്‍ രമേഷ് കുമാര്‍, മുഖ്യമന്ത്രി കുമാരസ്വാമി എന്നിവരുടെ വാദങ്ങള്‍ കേട്ടശേഷമായിരുന്നു കോടതിയുടെ തീരുമാനം.  രാജിക്കാര്യത്തില്‍ തീരുമാനം നീളുന്നതില്‍ സ്പീക്കറെ കോടതി വിമര്‍ശിക്കുകയും ചെയ്തു. 

രാജിയില്‍ എത്രയും പെട്ടെന്ന് തീരുമാനം എടുക്കാന്‍ സ്പീക്കറോട് നിര്‍ദേശിക്കണമെന്ന് വിമത എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. രാജിയില്‍ തീരുമാനം എടുക്കാതിരിക്കാനാണ് അയോഗ്യതാ വിഷയം ഉയര്‍ത്തുന്നതെന്നും വിമതര്‍ വാദിച്ചു. എന്നാല്‍ സ്പീക്കര്‍ എന്ത് തീരുമാനമെടുക്കണമെന്ന് കോടതിക്ക് നിര്‍ദേശിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

തീരുമാനം എടുക്കുന്നതിന് സ്പീക്കര്‍ക്ക് സമയം നിശ്ചയിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും കോടതി മുന്‍ ഉത്തരവ് തിരുത്തിയാല്‍ നാളെത്തന്നെ രാജിയിലും അയോഗ്യതയിലും തീരുമാനം എടുക്കാമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. വിമതര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്തഗിയും സ്പീക്കര്‍ക്കായി മനു അഭിഷേക് സിങ്‍വിയും ഹാജരായി.


LATEST NEWS