സുപ്രീം കോടതിയിലെ പ്രശ്നങ്ങള്‍ നാളെ പരിഹരിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സുപ്രീം കോടതിയിലെ പ്രശ്നങ്ങള്‍ നാളെ പരിഹരിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ മുതിര്‍ന്ന ജ‍‍ഡ്ജിമാര്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ നാളെ പരിഹരിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ മുതിര്‍ന്ന ജഡ്ജിമാരുടെ പ്രതിഷേധം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. 

വാര്‍ത്താ ഏജന്‍സികള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് അറ്റോര്‍ണി ജനറല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം ചീഫ് ജസ്റ്റിസ് എ.ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ചില പ്രതിനിധികള്‍ വഴി പ്രതിഷേധം ഉയര്‍ത്തിയ ജഡ്ജികളുമായി അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. ജുഡീഷ്യറിയുടെ അകത്തെ പ്രശ്നങ്ങള്‍ അവിടെ തന്നെ പരിഹരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് കേന്ദ്രസര്‍ക്കാരും സ്വീകരിച്ചത്. 

കോടതി നടപടി ബഹിഷ്കരിച്ച മുതിര്‍ന്ന ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ജനാധിപത്യം അപകടകരമായി അവസ്ഥയിലാണെന്ന് മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞു. നീതിന്യായ വ്യവസ്ഥയിലെ പ്രശ്നങ്ങള്‍ ജഡ്ജിമാര്‍  ഇത്തരത്തില്‍ വാര്‍ത്താസമ്മേളനം നടത്തി പരസ്യമാക്കുന്നത് ഇത് ആദ്യമായാണ്. 

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ദേശീയ സെക്രറട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും സ്ഥിതി അതീവ ഗൗരവതരമാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.


LATEST NEWS