മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടുയതായി സുപ്രീംകോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടുയതായി സുപ്രീംകോടതി

ന്യൂഡൽഹി: മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടുന്നതായി സുപ്രീംകോടതി. ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാർച്ച് 31 വരെയാണു നേരത്തേ അനുവദിച്ചിരുന്നത്. ബാങ്ക് അക്കൗണ്ട്, മൊബൈൽ ഫോൺ കണക്‌ഷൻ തുടങ്ങിയവയ്‌ക്ക് ആധാർ നമ്പർ നിർബന്ധമാക്കിയതിനെ ചോദ്യം ചെയ്തായിരുന്നു ഹർജികൾ.

അതേസമയം ഇതുമായി ബന്ധപ്പെട്ട കേസിൽ അന്തിമവിധി വരുംവരെ ആധാർ ബന്ധിപ്പിക്കാൻ നിർബന്ധിക്കേണ്ടെന്നാണു സുപ്രീംകോടതി നിർദേശം. സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചാണു കേസിൽ വിധി പറയുക. അതേസമയം സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിന് ആധാർ നിർബന്ധമാക്കുന്നതു തുടരും.