പ്രിയങ്ക ഗാന്ധിയുടെ വസതിയില്‍ സുരക്ഷാ വീഴ്ച; ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടു ഒരു സംഘം വീട്ടിലെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രിയങ്ക ഗാന്ധിയുടെ വസതിയില്‍ സുരക്ഷാ വീഴ്ച; ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടു ഒരു സംഘം വീട്ടിലെത്തി

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വസതിയില്‍ സുരക്ഷാ വീഴ്ച. ഡല്‍ഹിയിലെ പ്രിയങ്കയുടെ വസതിയിലേക്ക് ഒരു സംഘം എത്തി പ്രിയങ്കയ്‌ക്കൊപ്പം ഫോട്ടോ എടുക്കണം എന്ന് ആവശ്യപ്പെട്ടു. യുപിയില്‍ നിന്ന് ചിത്രം എടുക്കാനായി മാത്രമാണ് ഇത്രയും ദൂരം എത്തിയതെന്നും അവര്‍ അറിയിച്ചു.

മുന്‍ കൂട്ടി അനുമതി വാങ്ങാതെ അതിഥികള്‍ക്ക് ആര്‍ക്കും പ്രവേശനം ലഭിക്കാത്ത സ്ഥലത്താണ് ഇത് നടന്നത്. തന്റെ അനുമതിയില്ലാതെ എങ്ങനെയാണ് കാറില്‍ ഇവിടെ വരെ എത്തിയതെന്ന് പ്രിയങ്ക ഇവരോട് ചോദിക്കുകയും ചെയ്തു.

ഡ്യൂട്ടിയിലുണ്ടായിരുന്ന അംഗരക്ഷകര്‍ കാര്‍ അകത്തേക്ക് കടത്തിവിടുക മാത്രമല്ല യാത്രക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിക്കാന്‍ പോലും തയ്യാറായില്ല.

എന്നാല്‍ പ്രിയങ്ക അവരോട് സംസാരിക്കുകയും ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയും ചെയ്തു. അവര്‍ തിരിച്ചുപോകുകയും ചെയ്തു. അതിന് ശേഷം ഓഫീസിലുണ്ടായിരുന്നവര്‍ വിവരം സിആര്‍പിഎഫിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.