ജുഡീഷ്യറിയില്‍ ശുദ്ധീകരണം അനിവാര്യമെന്ന് സീതാറാം യെച്ചൂരി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജുഡീഷ്യറിയില്‍ ശുദ്ധീകരണം അനിവാര്യമെന്ന് സീതാറാം യെച്ചൂരി

ദില്ലി: സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ മുതിര്‍ന്ന ജഡ്ജി പ്രതികരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ദേശീയ സെക്രറട്ടറി സീതാറാം യെച്ചൂരി. വാര്‍ത്തസമ്മേളനത്തിന് ശേഷം ചീഫ് ജസ്റ്റിസിന് നല്‍കിയ ഏഴു പേജ് കത്ത് ജഡ്ജിമാര്‍ പരസ്യപ്പെടുത്തിയതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. 

ജുഡീഷ്യറിയില്‍ ശുദ്ധീകരണം വേണം. അസാധാരണ സംഭവങ്ങളാണുണ്ടാകുന്നത്. ഇവ വലിയ ആഘാതമുണ്ടാക്കുമെന്നും യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും സ്ഥിതി അതീവ ഗൗരവതരമാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.

രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന കേസുകള്‍ താരതമ്യേന ജൂനിയര്‍ ജഡ്ജിമാര്‍ക്ക് നല്‍കുന്നതില്‍ ഉള്ള പരാതിയും, ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ കൊളീജിയവും എടുത്ത നടപടികള്‍ ലംഘിക്കുന്നു എന്നുമാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചുകള്‍ തീരുമാനിക്കുന്നതില്‍ വിവേചനമുണ്ട്. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസിന്റെ അധികാരം പരമമല്ല എന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്. 
 


LATEST NEWS