സി.പി.എം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സി.പി.എം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും

ഹൈദരാബാദ്: സി.പി.എം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ വീണ്ടും തെരഞ്ഞെടുത്തു.ഇത് രണ്ടാമത്തെ ഊഴമാണ് യെച്ചൂരിയുടേത്. ഹൈദരാബാദില്‍ നടക്കുന്ന 22-ാമത് പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരിയെ തെരഞ്ഞെടുത്തത്.

2015 ല്‍ വിശാഖപട്ടണത്ത് നടന്ന 21-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ആദ്യമായി സി.പി.എം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.

കേന്ദ്ര കമ്മിറ്റിയില്‍ 17 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. വി.എസ് അച്യുതാനന്ദനും പാലോളി മുഹമ്മദ് കുട്ടിയും സി.സിയില്‍ ക്ഷണിതാക്കളായിരിക്കും. ബുദ്ധദേവ് ഭട്ടാചാര്യ ക്ഷണിതാക്കളില്‍ നിന്ന് ഒഴിവായി. കേരളത്തില്‍ നിന്ന് കെ രാധാകൃഷ്ണനും എം.വി ഗോവിന്ദനുമാണ് കേന്ദ്രകമ്മിറ്റിയില്‍ പുതുതായി വന്നത്.