സൊഹ്റാബുദീൻ കേസ്: അനുകൂലവിധിക്ക് ജ‍ഡ്ജിക്ക് 100 കോടി വാഗ്ദാനം ചെയ്തെന്നു വെളിപ്പെടുത്തൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സൊഹ്റാബുദീൻ കേസ്: അനുകൂലവിധിക്ക് ജ‍ഡ്ജിക്ക് 100 കോടി വാഗ്ദാനം ചെയ്തെന്നു വെളിപ്പെടുത്തൽ

സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്ഗോപാൽ ഹർകിഷൻ ലോയയുടെ (48) മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ അനുകൂല വിധി പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് 100 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തെന്നാണു പുതിയ വെളിപ്പെടുത്തൽ.

 മരണപ്പെട്ട ലോയയുടെ സഹോദരിയും ഡോക്​ടറുമായ അനിരുദ്ധ ബിയാനിയാണ്​ ഇൗ വെളിപ്പെടുത്തൽ നടത്തിയതെന്ന്​ ‘കാരവൻ’ മാസിക വിശദീകരിക്കുന്നു. മരിക്കുന്നതിനു കുറച്ചുദിവസങ്ങൾക്കു മുൻപു ദീപാവലി ആഘോഷത്തിനായി ഗടേഗാവിലെ തറവാട്ടുവീട്ടിൽ കൂടിയപ്പോഴാണ് ലോയ ബിയാനിയോട് ഇക്കാര്യം പറഞ്ഞത്. മൂന്നു വർഷം മുമ്പ​ുണ്ടായ ബ്രിജ്​ഗോപാലി​​െൻറ മരണത്തിലെ ദുരൂഹതകൾ ചൂണ്ടിക്കാട്ടി ബന്ധുക്കൾ നടത്തിയ വെളിപ്പെടുത്തലുകൾ ‘കാരവൻ’ നേര​േത്ത പുറത്തുവിട്ടിരുന്നു.

സൊഹ്റാബുദീൻ കേസിൽ അനുകൂല വിധി പുറപ്പെടുവിക്കാൻ, അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ 100 കോടി രൂപ വാഗ്ദാനം ചെയ്തെന്നാണു ലോയ സഹോദരിയോട് പറഞ്ഞത്. അനുകൂല വിധി പറയാൻ ലോയയ്ക്കു വലിയ തോതിൽ പണവും മുംബൈയിൽ വീടും ചിലർ കൈക്കൂലി കൊടുക്കാമെന്നു പറഞ്ഞിരുന്നതായി പിതാവ് ഹർകിഷനും വെളിപ്പെടുത്തി. ബിയാനിയുടെ വെളിപ്പെടുത്തലിനെപ്പറ്റി മോഹിത് ഷായുടെയോ മറ്റുള്ളവരുടെയോ പ്രതികരണം ലഭ്യമായിട്ടില്ല.

സൊഹ്​റാബുദ്ദീൻ-പൊലീസ്​ ഏറ്റുമുട്ടൽ കൊലക്കേസിൽ ബി.ജെ.പി അധ്യക്ഷനും ഗുജറാത്ത്​ മുൻ ആഭ്യന്തര സഹമന്ത്രിയുമായ അമിത്​ ഷാ പ്രതിയായിരുന്നു.  ഇൗ കേസിൽ 2010 ജൂലൈയിൽ​ അമിത് ​ഷായെ സി.ബി.​െഎ അറസ്​റ്റുചെയ്​തിരുന്നു​. കേസിൽ ദുഃസ്വാധീനം ഉണ്ടാകാതിരിക്കാൻ 2014 ഡിസംബറിൽ വിചാരണ സുപ്രീംകോടതി മുംബൈയിലേക്ക്​ മാറ്റിയിരുന്നു. ജഡ്​ജിയെ മാറ്റരുതെന്നും ഒരു ജഡ്​ജി തന്നെ കേസിൽ വാദം കേൾക്കണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവ്​ പിന്നീട്​ അട്ടിമറിക്ക​പ്പെട്ടു.

അമിത് ​ഷാ ഹാജരാകാത്തതിനെ ചോദ്യം ചെയ്​ത ആദ്യ ജഡ്​ജിയെ സ്​ഥലംമാറ്റിയതിനെതുടർന്നാണ്​ ലോയ പ്രത്യേക സി.ബി.​െഎ കോടതി ജഡ്​ജിയായി വന്നത്​. അമിത്​ ഷാ വിചാരണക്ക്​ തുടർച്ചയായി ഹാജരാകാതിരിക്കുന്നത്​ ലോയയുംചോദ്യംചെയ്​തിരുന്നു. 10,000ലധികം പേജുവരുന്ന കുറ്റപത്രം സൂക്ഷ്​മമായി പരിശോധിച്ചുവരു​​േമ്പാഴാണ്​ ലോയ ദുരൂഹസാഹചര്യത്തിൽ മരണ​പ്പെടുന്നത്​. ലോയയുടെ മേൽ സമ്മർദങ്ങൾ ഉണ്ടായിരുന്നുവെന്ന്​ സൊഹ്​റാബുദ്ദീ​െൻറ സഹോദരനും ഹരജിക്കാരനുമായ റബാബുദ്ദീ​​െൻറ അഭിഭാഷകൻ മിഹിർ ദേശായിയും പറയുന്നുണ്ട്​.