ട്രെയിനില്‍ സൈനികന്‍റെ ലൈംഗികാതിക്രമണം; സ്വരക്ഷയ്ക്കായി യുവതി ശൗചാലയത്തില്‍ യാത്ര ചെയ്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ട്രെയിനില്‍ സൈനികന്‍റെ ലൈംഗികാതിക്രമണം; സ്വരക്ഷയ്ക്കായി യുവതി ശൗചാലയത്തില്‍ യാത്ര ചെയ്തു

ന്യൂഡല്‍ഹി: ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്ന യുവതിക്ക് നേരെ സൈനികന്റെ ലൈംഗികാതിക്രമണം. സ്വരക്ഷയ്ക്കായി യുവതി ഒടുവില്‍ തീവണ്ടിയിലെ ശൗചാലയത്തില്‍ യാത്ര ചെയ്തു. ട്രെയിന്‍ ഡല്‍ഹിയില്‍ എത്തുന്നത് വരെ യുവതി യാത്ര ചെയ്തത് ശൗചാലയത്തിലായിരുന്നു.

രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ തുരന്തോ എക്‌സ്പ്രസ്സിലായിരുന്നു സംഭവം. കോട്ടയില്‍ നിന്ന് ഡല്‍ഹിയിലേക്കായിരുന്നു യുവതി യാത്ര ചെയ്തത്. ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിയെ മദ്യലഹരിയിലായിരുന്ന സൈനികന്‍ കടന്നുപിടിക്കുകയായിരുന്നു. 

തുടര്‍ന്ന് യുവതി രക്ഷപ്പെടാനായി ട്രെയിനിലെ ശൗചാലയത്തില്‍ കയറി വാതിലടച്ചു. ഡല്‍ഹിയില്‍ എത്തിയ ഉടനെ യുവതി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് സൈനികനെ അറസ്റ്റ് ചെയ്തു.