പൗ​ര​ത്വം ഭേ​ദ​ഗ​തി നി​യ​മം പി​ന്‍​വ​ലി​ച്ചാല്‍ സമരം നിര്‍ത്തും; നി​ല​പാ​ടി​ലു​റ​ച്ച്‌ ഷ​ഹീ​ന്‍​ബാ​ഗ്; മധ്യസ്ഥ സംഘം മടങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൗ​ര​ത്വം ഭേ​ദ​ഗ​തി നി​യ​മം പി​ന്‍​വ​ലി​ച്ചാല്‍ സമരം നിര്‍ത്തും; നി​ല​പാ​ടി​ലു​റ​ച്ച്‌ ഷ​ഹീ​ന്‍​ബാ​ഗ്; മധ്യസ്ഥ സംഘം മടങ്ങി

ന്യൂഡല്‍ഹി: പൗ​ര​ത്വം ഭേ​ദ​ഗ​തി നി​യ​മം പി​ന്‍​വ​ലി​ച്ചാല്‍ ഷാഹീൻബാഗിലെ സമരം അവസാനിപ്പിക്കുമെന്ന് സമരക്കാര്‍. വഴിയടച്ചുള്ള സമരം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ച‍ര്‍ച്ചയ്ക്ക് സുപ്രീം കോടതി നിയമിച്ച അഭിഭാഷക സംഘത്തോടാണ് സമരക്കാര്‍ ഈ ആവശ്യം ഉന്നയിച്ചത്. കോ​ട​തി നി​യോ​ഗി​ച്ച മ​ധ്യ​സ്ഥ​രും മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​രു​മാ​യ സ​ഞ്ജ​യ് ഹെ​ഗ്ഡേ​യും സാ​ധ​ന രാ​മ​ച​ന്ദ്ര​നു​മാ​ണ് ഷ​ഹീ​ന്‍​ബാ​ഗ് സ​മ​ര​ക്കാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​ത്.

പ്ര​തി​ഷേ​ധ​ക്കാ​രെ സം​ബോ​ധ​ന ചെ​യ്ത സ​ഞ്ജ​യ് ഹെ​ഗ്ഡേ റോ​ഡ് തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. സ​മ​രം തു​ട​രാം. എ​ന്നാ​ല്‍‌ റോ​ഡ് തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു പൗ​ര​ന്‍റേ​യും അ​വ​കാ​ശ​ങ്ങ​ളെ ഹ​നി​ക്കാ​ന്‍ മ​റ്റൊ​രു പൗ​ര​നും അ​വ​കാ​ശ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. 'ഞ​ങ്ങ​ള്‍ നി​ങ്ങ​ളോ​ടൊ​പ്പം ഉ​ണ്ട്. പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം എ​ല്ലാ​വ​രു​ടെ​യും അ​വ​കാ​ശ​മാ​ണെ​ന്ന് ഭ​ര​ണ​ഘ​ട​ന പ​റ​യു​ന്ന​തി​നാ​ല്‍ സു​പ്രീം കോ​ട​തി​യും നി​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ടെ​ന്നും' സ​ഞ്ജ​യ് ഹെ​ഗ്ഡേ പ​റ​ഞ്ഞു.

എ​ന്നാ​ല്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം റ​ദ്ദാ​ക്കാ​തെ പി​ന്‍​മാ​റു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ച്‌ നി​ല്‍​ക്കു​ക​യാ​ണ് സ​മ​ര​ക്കാ​ര്‍. സു​പ്രീം​കോ​ട​തി നി​യ​മി​ച്ച മ​ധ്യ​സ്ഥ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ ആ​ദ്യം പൗ​ര​ത്വ നി​യ​മം റ​ദ്ദാ​ക്ക​ണ​മെ​ന്ന ത​ങ്ങ​ളു​ടെ ആ​വ​ശ്യ​മാ​ണ് അം​ഗീ​ക​രി​ക്കേ​ണ്ട​തെ​ന്നും അ​വ​ര്‍ ആ​വ​ര്‍​ത്തി​ച്ചു. നി​യ​മം റ​ദ്ദാ​ക്കാ​തെ ഇ​പ്പോ​ള്‍ സ​മ​ര​മി​രി​ക്കു​ന്ന റോ​ഡി​ല്‍ നി​ന്നു പി​ന്‍​മാ​റി​ല്ലെ​ന്ന​താ​ണ് സ​മ​ര​ക്കാ​രു​ടെ ഉ​റ​ച്ച നി​ല​പാ​ട്.

റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം തു​റ​ന്നു​കൊ​ടു​ത്താ​ല്‍ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് പോ​ലീ​സ് രേ​ഖാ​മൂ​ലം എ​ഴു​തി ന​ല്‍​ക​ണ​മെ​ന്ന് സ​മ​ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ഭ്യ​ന്ത​ര​മ​ന്ത്രി, ഡ​ല്‍​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍, എ​സ്‌എ​ച്ച്‌ഒ എ​ന്നി​വ​ര്‍‌ രേ​ഖാ​മൂ​ലം ഉ​റ​പ്പ് ന​ല്‍​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. അ​തി​നി​ടെ ഷ​ഹീ​ന്‍​ബാ​ഗ് സ​മ​ര വേ​ദി​യു​ടെ അ​ടു​ത്തു​ള്ള ഡ​ല്‍​ഹി കാ​ളി​ന്ദി കു​ഞ്ചി​ലേ​ക്കു​ള്ള റോ​ഡ് ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ തു​റ​ന്നു​വെ​ങ്കി​ലും പെ​ട്ടെ​ന്നു ത​ന്നെ അ​ട​യ്ക്കു​ക​യും ചെ​യ്തു. 69 ദി​വ​സ​ത്തി​ന് ശേ​ഷം തു​റ​ന്ന റോ​ഡാ​ണ് പെ​ട്ടെ​ന്ന് ത​ന്നെ വീ​ണ്ടും അ​ട​ച്ച​ത്. സ​മാ​ന്ത​ര​പാ​ത തു​റ​ന്നി​ട്ട് പോ​ലീ​സ് അ​ട​ച്ച​ത് മ​ധ്യ​സ്ഥ​ര്‍ കോ​ട​തി​യെ അ​റി​യി​ക്കും.


LATEST NEWS