ഡല്‍ഹിയില്‍ ശരത് പവാറിന്റെ സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡല്‍ഹിയില്‍ ശരത് പവാറിന്റെ സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

മുംബൈ: എന്‍.സി.പി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ശരത് പവാറിന്റെ ഡല്‍ഹിയിലെ വസതിയുടെ സുരക്ഷ പിന്‍വലിച്ചു. പവാറിന്റെ ഡല്‍ഹിയിലെ വസതിയായ 6 ജന്‍പഥില്‍ നിയോഗിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ നാലു ദിവസമായി എത്തുന്നില്ല. സുരക്ഷ പിന്‍വലിച്ചതായി സര്‍ക്കാരില്‍ നിന്നും യാതൊരു ഔദ്യോഗിക അറിയിച്ചും പവാറിന് ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടി നേതാക്കള്‍ പറയുന്നു.

നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും എസ്.പി.ജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പവാറിനെതിരെയും സമാന നടപടി സ്വീകരിച്ചിരിക്കുന്നത്.

പവാറിന് ഡല്‍ഹിയില്‍ 'വൈ' കാറ്റഗറി സുരക്ഷയും മഹാരാഷ്ട്രയില്‍ 'സെഡ് പ്ലസ്' സുരക്ഷയുമാണ് നല്‍കുന്നത്. എന്നാല്‍ ഡല്‍ഹിയിലെ വസതിയില്‍ നിയോഗിച്ചിരുന്ന സുരക്ഷാ ജീവനക്കാര്‍ ജനുവരി 20 മുതല്‍ എത്തുന്നില്ല. 


LATEST NEWS