കേരളത്തിന് സഹായം നല്‍കരുതെന്ന് ആഹ്വാനം: എങ്കില്‍ സുരക്ഷ നല്‍കാനും ആകില്ലെന്ന് സുപ്രീം കോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളത്തിന് സഹായം നല്‍കരുതെന്ന് ആഹ്വാനം: എങ്കില്‍ സുരക്ഷ നല്‍കാനും ആകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പ്രളയത്തില്‍ അകപ്പെട്ട കേരളത്തിന് സഹായം നല്‍കരുതെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകന്‍ സുരേഷ് കൊച്ചാട്ടിലിന് സുരക്ഷ നല്കാനാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തിന് എതിരായ ആഹ്വാനത്തിന് ശേഷം തനിക്ക് നിരവധി ഭീഷണികള്‍ വരുന്നുണ്ടെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ സുരേഷിന് സുരക്ഷ നല്‍കാന്‍ കോടതി വിസമ്മതിച്ചു.

പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിലെ ജനങ്ങള്‍ക്ക് ധനസഹായമോ മറ്റ് ആവശ്യ വസ്തുക്കളോ ആരും നല്‍കേണ്ടതില്ലെന്നും ഇവിടെയുള്ളവര്‍ എല്ലാം ധനവാന്മാരാണെന്നും ഇയാള്‍ സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യുകയായിരുന്നു. 2014 ല്‍ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സോഷ്യല്‍ മീഡിയ പ്രചാരക സംഘത്തിലെ അംഗമായിരുന്നു ഇയാള്‍.