സൊഹറാബുദ്ദീൻ ശൈഖ്​ വ്യാജഏറ്റുമുട്ടൽ കേസ്: അഹമ്മദാബാദ്​ - ബോംബെ ഹൈകോടതികൾക്ക് വീഴ്​ച പറ്റിയെന്ന് റിട്ട.ജഡ്​ജി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സൊഹറാബുദ്ദീൻ ശൈഖ്​ വ്യാജഏറ്റുമുട്ടൽ കേസ്: അഹമ്മദാബാദ്​ - ബോംബെ ഹൈകോടതികൾക്ക് വീഴ്​ച പറ്റിയെന്ന് റിട്ട.ജഡ്​ജി 

സൊഹറാബുദ്ദീൻ ശൈഖ്​ വ്യാജഏറ്റുമുട്ടൽ കേസ്​ പരിഗണിച്ച ​അഹമ്മദാബാദ്​ ഹൈകോടതിക്കും ബോംബെ ഹൈകോടതിക്കും വീഴ്​ചയുണ്ടായെന്ന് റിട്ട.ജഡ്​ജി അഭയ്​ എം തിപ്​സെ. പ്രതികളെ വെറുതെവിട്ടത്​ നീതിന്യായ വ്യവസ്ഥയുടെ പരാജയമാണ്. പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ബോംബെ ഹൈകോടതിക്ക്​ പുനഃപരിശോധിക്കാവുന്നതാണെന്നും ആവശ്യമെങ്കിൽ ൽ സ്വമേധയാ കേസെടുക്കാവുന്നതാണെന്നും തിപ്​സെ പറഞ്ഞു. ‘ദ ഇന്ത്യൻ എക്സ്​പ്രസ്​’ നു നൽകിയ അഭിമുഖത്തിലാണ് തിപ്സെയുടെ വെളിപ്പെടുത്തൽ.

നേരത്തെ  കേസ്​ പരിഗണിച്ച ബോംബെ ഹൈകോടതി ജഡ്​ജിയായിരുന്നു തിപ്​സെ. ഇദ്ദേഹം കഴിഞ്ഞ മാർച്ചിലാണ്​ വിരമിച്ചത്​. സുപ്രീംകോടതിയിൽ നടക്കുന്ന ജസ്​റ്റിസ്​ ലോയയുടെ മരണം സംബന്ധിച്ച കേസി​ന്റെ പശ്ചാത്തലത്തിൽ സൊഹറാബുദ്ദീൻ കേസിൽ നീതിന്യായ വ്യവസ്ഥക്കു പറ്റിയ വീഴ്​ചകളുടെയും ബന്ധപ്പെട്ട സംഭവങ്ങളുടെയും ഗൗരവം വർധിക്കുകയാണെന്നും തിപ്​സെ അഭിമുഖത്തിൽ പറഞ്ഞു. 

‘‘സൊഹറാബുദ്ദീനെ തട്ടികൊണ്ടുപോ​യെന്നും വ്യാജ ഏറ്റുമുട്ടലിൽ അയാൾ കൊല്ലപ്പെട്ടെന്നും നമ്മൾ വിശ്വസിക്കുന്നു. എന്നാൽ ഡി.ഐ .ജി വൻസാരക്കും എസ്​.പി ദിനേശിനും രാജ്​കുമാർ പാണ്ഡ്യനും അതിൽ പങ്കില്ലെന്നും നാം വിശ്വസിക്കണം. ഇൻസ്​പെക്​റ്റൽ തലത്തിലും കോൺസ്​റ്റബിൾ തലത്തിലുമുള്ള ഉദ്യോഗസ്ഥർക്ക്​ ശൈഖുമായി എങ്ങനെയാണ്​ ബന്ധമുണ്ടാവുക? എങ്ങനെയാണ്​ വെറുമൊരു സബ്​ ഇൻസ്​പെക്​ടർക്ക്​ മാ​ത്രമായി മറ്റൊരു സംസ്ഥാനത്തിൽ നിന്നും ഒരാളെ തട്ടികൊണ്ടുവരാൻ കഴിയുക? ഇതി​ന്റെ അടിസ്ഥാനത്തിൽ അന്നത്തെ രാജസ്ഥാൻ എസ്​.പിക്കും ഡി.ഐ.ജിക്കുമെതിരെ കേസില്ലെന്ന്​ നിങ്ങൾ പറയുന്നു. അതായത്​ കേസിൽ ഉയർന്ന ഉദ്യോഗസ്ഥരെ വ്യത്യസ്ഥ രീതിയിലാണ്​ പരിഗണിച്ചതെന്ന സംശയം നിലനിൽക്കുന്നു’’ തിപ്​സെ വ്യക്തമാക്കി. 


LATEST NEWS