എംഎല്‍എമാര്‍ക്കെതിരെ പീഡനക്കേസ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഗൂഢാലോചന: രമേശ് ചെന്നിത്തല 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എംഎല്‍എമാര്‍ക്കെതിരെ പീഡനക്കേസ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഗൂഢാലോചന: രമേശ് ചെന്നിത്തല 

ന്യൂഡല്‍ഹി:സോളാര്‍ കേസില്‍ എംഎല്‍എമാര്‍ക്കെതിരെ പീഡനക്കേസ് എടുത്തതിനെതിരെ പ്രതിപക്ഷനേതാവ് . തെരഞ്ഞെടുപ്പ് കാലത്ത് കേസ് കുത്തിപ്പൊക്കിയത് രാഷ്ട്രീയപ്രേരിതം. പിന്നില്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.

സോളര്‍ വ്യവസായം തുടങ്ങാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

സോളര്‍ വ്യവസായത്തിന് ആവശ്യമായ സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് എംഎല്‍എമാര്‍ക്കെതിരായ ആരോപണം. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.