രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ അത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്ക് ഇന്ത്യയിലെ യുവാക്കൾ അനുയോജ്യമായ മറുപടിയാണു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ യുവജനദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങിൽ വിഡിയോ കോൺഫറന്‍സിങ്ങിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.

പാശ്ചാത്യ ലോകത്ത് ഇപ്പോഴും ഇന്ത്യയെപ്പറ്റി ഒട്ടേറെ പ്രചാരണങ്ങൾ നടക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. മുൻപ് സ്വാമി വിവേകാനനന്ദൻ ശബ്ദമുയർത്തിയതും ഇത്തരം സാമൂഹിക പ്രശ്നങ്ങള്‍ക്കെതിരായാണ്. രണ്ടു വർഷത്തിനകം ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും തുറസ്സായ സ്ഥലത്തെ മലമൂത്ര വിസർജ്ജനത്തിൽ നിന്നു വിമുക്തമാകണം. ഇതിനു വേണ്ട ശ്രമങ്ങളിൽ യുവാക്കളുടെയും ഇടപെടലുണ്ടാകണമെന്നും മോദി പറഞ്ഞു.


LATEST NEWS