കോണ്‍ഗ്രസ്​ ഒരിക്കലും ബി.ജെ.പിക്ക്​ മുന്നില്‍ മുട്ടുമടക്കില്ല; മോദിയുടെ കള്ളത്തരങ്ങളും അഴിമതിയും തുറന്നുകാട്ടും: സോണിയ ഗാന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോണ്‍ഗ്രസ്​ ഒരിക്കലും ബി.ജെ.പിക്ക്​ മുന്നില്‍ മുട്ടുമടക്കില്ല; മോദിയുടെ കള്ളത്തരങ്ങളും അഴിമതിയും തുറന്നുകാട്ടും: സോണിയ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി.  കോണ്‍ഗ്രസ്​ ഒരിക്കലും ബി.ജെ.പിക്ക്​ മുന്നില്‍ മുട്ടുമടക്കില്ല. മോദിയുടെ കള്ളത്തരങ്ങളും അഴിമതിയും തുറന്നുകാട്ടും. ഇപ്പോഴത്തെ സര്‍ക്കാര്‍ ഏകാധിപതികളുടേതാണെന്നും എഐസിസി പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കവെ സോണിയ വിമര്‍ശിച്ചു. 

നരേന്ദ്ര മോദി അധികാരഭ്രമത്തിലും അഹങ്കാരത്തിലും മുങ്ങിയിരിക്കുകയാണെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ നിലനില്‍ക്കുന്നിടങ്ങളില്‍ അരാജകത്വവും അക്രമങ്ങളും അരങ്ങേറുകയാണ്. കോണ്‍ഗ്രസിന്‍റെ ഉൗര്‍ജം നഷ്ടപ്പെട്ടിട്ടില്ലെന്നും ജനങ്ങള്‍ കോണ്‍ഗ്രസിനെ ആഗ്രഹിക്കുന്നുവെന്നും സോണിയ പറഞ്ഞു.

എല്ലാവര്‍ക്കും താന്‍ എങ്ങനെയാണ്​ രാഷ്​ട്രീയത്തിലെത്തിയതെന്ന്​ അറിയാം. സാഹചര്യങ്ങളാണ്​ എന്നെ രാഷ്​ട്രീയത്തിലിറക്കിയത്​. താന്‍ എത്തു​േമ്ബാള്‍ കോണ്‍ഗ്രസ്​ ദുര്‍ബലമായിരുന്നു. എ​​​െന്‍റ കടമകള്‍ പാര്‍ട്ടിക്കകത്ത്​ നിര്‍വഹിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്​തമാക്കി. എല്ലാ തരത്തിലുമുള്ള അനീതികള്‍ക്കെതിരെയും കോണ്‍ഗ്രസ്​ പോരാടണം. രാജ്യത്ത്​ വിദ്വേഷമില്ലാതാക്കുകയാണ്​ പാര്‍ട്ടിയുടെ ലക്ഷ്യം. കോണ്‍ഗ്രസ്​ ഒരു​ രാഷ്​ട്രീയപാര്‍ട്ടി മാത്രമല്ല, അതൊരു ആശയമാണ്​. ഇന്ത്യന്‍ ആശയങ്ങളുടെ പ്രതിബിംബം കോണ്‍ഗ്രസില്‍ കാണാനാവും. ജനങ്ങളുടെ സ്വപ്​നങ്ങള്‍ പൂര്‍ത്തികരിക്കാന്‍ കോണ്‍ഗ്രസ്​ ശ്രമിക്കുമെന്നും സോണിയ പറഞ്ഞു.


LATEST NEWS