ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വ്യാ​ജ​മ​ദ്യ ദുരന്തം; മൂ​ന്നു പേ​ര്‍ മ​രി​ച്ചു; ഒരാളുടെ നില ഗുരുതരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വ്യാ​ജ​മ​ദ്യ ദുരന്തം; മൂ​ന്നു പേ​ര്‍ മ​രി​ച്ചു; ഒരാളുടെ നില ഗുരുതരം

ല​ക്നോ: ബി​ജെ​പി ഭ​രി​ക്കു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വ്യാ​ജ​മ​ദ്യ ദു​ര​ന്ത​ത്തി​ല്‍ മൂ​ന്നു പേ​ര്‍ മ​രി​ച്ചു. ഒ​രാ​ള്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. യു​പി ഗാ​സി​യാ​ബാ​ദി​ലെ ശ​ങ്ക​ര്‍​വി​ഹാ​റി​ലാ​യി​രു​ന്നു സം​ഭ​വം. 

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ല്‍ വ്യാ​ജ മ​ദ്യം ക​ഴി​ച്ച നാ​ലു പേ​രെ അ​സ്വ​സ്ഥ​ത​ക​ളു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ മൂ​ന്നു പേ​ര്‍ മ​രി​ച്ചു. പ​തി​നെ​ട്ടു​കാ​ര​നാ​യ സ​ന്ദീ​പ് ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളാ​യ അ​വി​നാ​ഷ് (40) അ​ശോ​ക് (40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശ​ങ്ക​ര്‍​വി​ഹാ​റി​ല്‍ വ്യാ​ജ മ​ദ്യ വ്യ​വ​സാ​യം വ്യാ​പ​ക​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.